ബെംഗളൂരു : കർണാടക ഗവർണർ താവർചന്ദ് ഗഹ്ലോതിന് ഇസെഡ് പ്ലസ് കാറ്റഗറിസുരക്ഷ അനുവദിച്ച് കേന്ദ്രസർക്കാർ.
ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഇതോടെ ഗവർണറുടെ സുരക്ഷ കേന്ദ്ര റിസർവ് പോലീസ് സേന ഏറ്റെടുത്തു.
ഗവർണർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണിത്. ഗവർണറുടെ ഈ സുരക്ഷാക്രമീകരണം കർണാടകത്തിനുള്ളിൽ മാത്രമായിരിക്കും.
മുഡ ഭൂമിയിടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ അനുമതി നൽകിയതിനെത്തുടർന്ന് ഗവർണർക്കെതിരേ കോൺഗ്രസ് പ്രവർത്തകരിൽനിന്ന് വലിയരീതിയിൽ പ്രതിഷേധമുയർന്നിരുന്നു.
സുരക്ഷാഭീഷണിയുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഗവർണർക്ക് സംസ്ഥാനസർക്കാർ ബുള്ളറ്റ് പ്രൂഫ് കാർ അനുവദിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.