ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച 47 കാരനായ വ്യവസായിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് മകള്‍ പരാതി നല്‍കിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബുധനാഴ്ച പുറത്തെടുത്തു. മാലമാരുതിയിലെ മഹന്തേഷ് നഗറിലെ ആഞ്ജനേയ നഗർ നിവാസിയായ സന്തോഷ് ദുണ്ടപ്പ പദ്മന്നവർ എന്നയാളുടെ മൃതദേഹമാണ് ബുധനാഴ്ച അസിസ്റ്റൻ്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്. ഒക്ടോബർ 9 ന് ആയിരുന്നു സന്തോഷ് ദുണ്ടപ്പ മരണപ്പെടുന്നത്. മുൻനിശ്ചയിച്ച പ്രകാരം നേത്രദാനത്തിന് ശേഷം അദ്ദേഹത്തിൻ്റെ സംസ്കാരം അടുത്ത ദിവസം സദാശിവനഗർ ശ്മശാനത്തില്‍ നടത്തുകയും ചെയ്തു. അതേസമയം , ബെംഗളൂരുവില്‍ എൻജിനീയറിങ്ങിന് പഠിക്കുന്ന മൂത്തമകള്‍ സഞ്ജന…
Read MoreDay: 16 October 2024
ഭാര്യയ്ക്ക് പാചകം അറിയില്ല; വിവാഹമോചനത്തിന് ഒരുങ്ങി ഭർത്താവ്
ബെംഗളൂരു: പാചകം ചെയ്യാനറിയില്ലെന്ന് പറഞ്ഞ് ഭർത്താവ് ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഒരുങ്ങുന്നു. ഭാര്യയ്‌ക്ക് കത്തി പിടിക്കാനും പഴങ്ങള്‍ ശരിയായി മുറിക്കാനും പോലും അറിയില്ലെന്നാണ് ഭർത്താവിന്റെ പരാതി. തന്റെ വിഷമങ്ങളെല്ലാം 28 കാരനായ ഭർത്താവ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിട്ടുമുണ്ട്. ഈ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു വർഷം മുമ്പാണ് 31 കാരിയായ യുവതിയെ യുവാവ് വിവാഹം കഴിച്ചത്. ഭാര്യക്ക് വീട്ടുജോലി ചെയ്യാൻ കഴിയാത്തതിനാല്‍ യുവാവാണ് പാചകം ചെയ്ത് ഭക്ഷണം ഉണ്ടാക്കിയിരുന്നത്. പിന്നീട് ഇതൊരു പ്രശ്‌നമായി മാറിയെന്നും യുവാവ് അവകാശപ്പെട്ടു. ‘ ഞാൻ പാചകത്തിന് തയ്യാറെടുക്കുമ്പോള്‍,…
Read Moreചുരിദാർ മാറ്റി നൽകിയില്ല; വസ്ത്രവ്യാപാരിക്ക് 9395 രൂപ പിഴ
കൊച്ചി: ഓണ്‍ലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നല്‍കാത്തതിന് വസ്ത്രവ്യാപാരിക്ക് 9,395 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. ആലപ്പുഴയിലെ ഇഹ ഡിസൈൻസ് ബ്രൈഡല്‍ സ്റ്റുഡിയോ എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി. ഇടപ്പള്ളി സ്വദേശിയും അധ്യാപികയുമായ കെ.ജി. ലിസയാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. 1,395 രൂപയ്ക്കാണ് പരാതിക്കാരി ചുരിദാറിന് ഓണ്‍ലൈനില്‍ ഓർഡർ നല്‍കിയത്. ഓർഡർ നല്‍കിയ ഉടനെതന്നെ ഉത്പന്നത്തിന്റെ നിറം മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, നിറംമാറ്റം സാധ്യമല്ലെന്നായിരുന്നു സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ച മറുപടി. തുടർന്ന്, ഓർഡർ റദ്ദാക്കാൻ…
Read Moreഎന്റെ മകൻ തിരിച്ചെത്തി; കുഞ്ഞു പിറന്ന സന്തോഷത്തിൽ രേണുകസ്വാമിയുടെ പിതാവ്
ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശനും സംഘവും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആരാധകൻ രേണുകസ്വാമിയുടെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷം പങ്കിട്ട് പിതാവ്. രേണുകസ്വാമി കൊല്ലപ്പെടുമ്പോള്‍ ഭാര്യ സഹന അഞ്ച് മാസം ഗർഭിണിയായിരുന്നു. ചിത്രദുർഗ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ സഹനയും കുഞ്ഞും സുഖമായിരിക്കുന്നതായി രേണുക സ്വാമിയുടെ പിതാവ് പറഞ്ഞു. തന്റെ മകൻ കുഞ്ഞിന്റെ രൂപത്തില്‍ തിരിച്ചെത്തി എന്നാണ് രേണുകാസ്വാമിയുടെ പിതാവ് പറഞ്ഞത്. തന്റെ മരുമകളെ സൗജന്യമായി പരിചരിച്ച ഡോക്ടറിനും ആശുപത്രി അധികൃതർക്കും അദ്ദേഹം നന്ദി അറിയിച്ചു. കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ…
Read Moreഗോതമ്പുമാവ് മൂത്രം കൊണ്ട് കുഴച്ച് വീട്ടുജോലിക്കാരി; ഒടുവിൽ അറസ്റ്റ്
ലഖ്നൗ: ചപ്പാത്തിയ്ക്കായുള്ള ഗോതമ്പുമാവ് മൂത്രം കൊണ്ട് കുഴച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 32 കാരിയായ റീനയാണ് അറസ്റ്റിലായത്. വീട്ടുടമ നല്‍കിയ പരാതിയിലാണ് റീനയെ ഗായിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ വീട്ടിലെ അന്തേവാസികളില്‍ ചിലർക്ക് കരള്‍ രോഗം ബാധിച്ചിരുന്നു. ഇതിന് പിന്നാലെ സംശയം തോന്നിയ വീട്ടുടമ അടുക്കളയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ആക്കി വയ്ക്കുകയായിരുന്നു. ഇതിലാണ് റീന മൂത്രം ഉപയോഗിച്ച് മാവ് കുഴയ്ക്കുന്നത് കണ്ടത്. ഇത് കണ്ട ഉടനെ വീട്ടുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ഈ വീഡിയോ…
Read Moreമുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം; 3 മരണം
മുംബൈ: ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ 14 നിലകളുള്ള റെസിഡൻഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. റിയ പാലസ് കെട്ടിടത്തിൻ്റെ പത്താം നിലയില്‍ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreശിവമോഗയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 ഓളം യാത്രക്കാർക്ക് പരിക്ക്
ബെംഗളൂരു: ബൊമ്മനക്കാട്ടെ റെയില്‍വേഗേറ്റിനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ബൊമ്മനക്കാട്ടെ നിന്ന് ഗോപാലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി ബസ് യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. ബസ് ആദ്യം വൈദ്യുതി പോലീസില്‍ ഇടിക്കുകയും വേലിയില്‍ ഇടിക്കുകയും പിന്നീട് മറിയുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി മക്ഗാൻ ആശുപത്രിയിലേക്ക് മാറ്റി. വിനോബ നഗർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
Read Moreഅടുത്ത രണ്ട് ദിവസം നഗരത്തിൽ മഴ കനക്കുമെന്ന് റിപ്പോർട്ട്; നാളെ യെല്ലോ അലേർട്ട്
ബെംഗളൂരു: തുടർച്ചയായ രണ്ടാം ദിവസവും പെയ്യുന്ന മഴ ബെംഗളൂരുവില്‍ ജനജീവിതം ദുസ്സഹമാക്കി. മഴക്കെടുതി കണക്കിലെടുത്ത്, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഐടി/ബിടി സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാൻ (ഡബ്ല്യുഎഫ്‌എച്ച്) അനുവദിച്ചു. ബെംഗളൂരുവില്‍ ഓറഞ്ച് അലർട്ടും വ്യാഴാഴ്ച യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുകയും രണ്ട് ദിവസം കൂടി മഴ പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍ വ്യാപകമായ മഴയ്ക്ക് കാരണമായിട്ടുണ്ട്, നിലവിലുള്ള കാലാവസ്ഥ രണ്ട് ദിവസം കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് . ബെംഗളൂരു സിറ്റി,…
Read Moreമഴ; ഇന്ത്യ – ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ കളി ഉപേക്ഷിച്ചു
ബെംഗളൂരു: ഇന്ത്യ ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു. ബുധനാഴ്ച ബംഗളൂരുവില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ടോസ് പോലും ഇടാന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തിലെ ടോസും വ്യാഴാഴ്ച രാവിലെയാണ് നടക്കുക. ബുധനാഴ്ച രാവിലെ 9.30നാണു കളി തുടങ്ങേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ തുടര്‍ന്നതോടെ ആദ്യ ദിവസത്തെ കളി വേണ്ടെന്നുവയ്ക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും കളി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടുകയാണ് ഇന്ത്യയുടെ…
Read Moreമസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചത് മതവികാരം വ്രണപ്പെടുത്തിയതായി കണക്കാക്കില്ലെന്ന് കോടതി
ബെംഗളൂരു: മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിച്ച സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് രണ്ടുപേര്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസ് ഹൈകോടതി റദ്ദാക്കി. ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ സിംഗ്ള്‍ ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ‘ജയ് ശ്രീറാം’ വിളിക്കുന്നത് ഒരു സമുദായത്തിന്‍റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്ന് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ബഞ്ച് ചോദിച്ചു. പ്രതികള്‍ മതത്തെയോ മതവികാരത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 2023 സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കർണാടകയിലെ കഡബയിലുള്ള മസ്ജിദിനുള്ളില്‍ രാത്രി 10.50ഓടെ കയറിയ പ്രതികള്‍ ജയ് ശ്രീറാം വിളിക്കുകയും ഭീഷണിയുയർത്തുകയും ചെയ്തു.…
Read More