ബെംഗളൂരു: നഗരത്തിലെ ഒരു ഹോട്ടലില്‍ അതിഥികളെ സ്വീകരിക്കാനായി കാത്തിരിക്കുന്ന ഒരു വെർച്വല്‍ റിസപ്ഷനിസ്റ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.
എൻടൂരേജിന്റെ സിഇഒ അനന്യ നാരംഗ് ആണ് ഈ വെർച്വല്‍ റിസപ്ഷനിസ്റ്റിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.
പരമ്പരാഗത ചെക്ക് – ഇൻ അനുഭവം പ്രതീക്ഷിച്ച് ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ എത്തിയ അനന്യ കണ്ടത് ഹോട്ടലിന്റെ ഫ്രണ്ട് ഡെസ്കിലെ ലാപ്ടോപ്പ് സ്ക്രീനില്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വെർച്വല്‍ റിസപ്ഷനിസ്റ്റിനെയാണ്.
കൗതുകം തോന്നിയ അവർ ഉടൻ തന്നെ വെർച്വല്‍ റിസപ്ഷനിസ്റ്റിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഫോട്ടോ തന്റെ ലിങ്ക്ഡ്ഇനിലും എക്സിലും പങ്കിട്ടു.
‘പീക് ബംഗളൂരു മൊമെന്റ്’ എന്ന വിശേഷണത്തോടെ പങ്കിട്ട ഈ സമൂഹ മാധ്യമ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്.
രണ്ട് സെക്യൂരിറ്റി ഗാർഡുകളും വിരലിലെണ്ണാവുന്ന സാങ്കേതിക വിദഗ്ധരും മാത്രമാണ് ഹോട്ടലില്‍ ഉള്ളതെന്ന് അനന്യ നരംഗ് വിശദീകരിച്ചു.
അതേസമയം, ചെക്ക്-ഇൻ മുതല്‍ കണ്‍സേർജ് സേവനങ്ങള്‍ വരെയുള്ള എല്ലാ അതിഥി ഇടപെടലുകളും വീഡിയോ കോണ്‍ഫറൻസിംഗ് വഴി പരിശീലനം ലഭിച്ച ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകളാണ് കൈകാര്യം ചെയ്യുന്നത്.
കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കി.
ചിലർ പോസ്റ്റിനെ കൗതുകത്തോടെ നോക്കി കണ്ടപ്പോള്‍ മറ്റ് ചിലർ ആശങ്കുലരായി.
ഇത്തരം സാങ്കേതികതകള്‍ തൊഴില്‍ നഷ്ടം തീവ്രമാകും എന്ന ആശങ്കയാണ് ഭൂരിഭാഗം ആളുകളും പങ്കുവെച്ചത്.
കൂടാതെ വ്യക്തിഗത സേവനത്തിന്റെ ഊഷ്മളത അതിഥികള്‍ക്ക് നല്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയുമോയെന്നും ചിലർ സംശയം പ്രകടിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.