ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്പെയ്‌സ് ഫീൽഡ്‌സ് അവരുടെ എയ്‌റോസ്പെയ്‌സ് റോക്കറ്റ് എൻജിന്റെ ജ്വലനപരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
ചിത്രദുർഗ ചല്ലക്കെരെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.) കാംപസിലെ പ്രൊപ്പൽഷൻ ടെസ്റ്റ് ഫെസിലിറ്റിയിലായിരുന്നു പരീക്ഷണം.
168 മില്ലിമീറ്റർ നീളമുള്ള എയ്‌റോസ്പെയ്‌സ് റോക്കറ്റിന്റെ ജ്വലനപരീക്ഷണമാണ് നടന്നത്.
ടൈറ്റാനിയം ഗ്രേഡ് 5 പ്രധാനലോഹമായി ഉപയോഗിച്ചാണ് എൻജിൻ നിർമിച്ചിരിക്കുന്നത്. ചൂടുള്ള വാതകങ്ങളിൽനിന്ന് സംരക്ഷിക്കാൻ പ്രത്യേക ആവരണമുണ്ട്