നഗരത്തിൽ മൂന്നു ടൗൺഷിപ്പുകൾ വരുന്നു; വിശദാംശങ്ങൾ

Siddaramaiah

ബെംഗളൂരു : ബെംഗളൂരുവിനുസമീപം മൂന്നു ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി കർണാടകസർക്കാർ. ബിഡദി, മാഗഡിക്ക് സമീപത്തെ സൊളൂർ, ഹൊസ്‌കോട്ടെക്ക്‌ സമീപത്തെ നന്ദഗുഡി എന്നിവിടങ്ങളിലാണ് ടൗൺഷിപ്പുകൾ വരുന്നത്. ടൗൺഷിപ്പുകൾ നിർമിക്കണമെന്ന നിർദേശം ബെംഗളൂരു മെട്രോപോളിറ്റൻ റീജൻ ഡിവലപ്മെന്റ് അതോറിറ്റി (ബി.എം.ആർ.ഡി.എ.) അവലോകനംചെയ്തു. ആദ്യം ബിഡദിയിലെ ടൗൺഷിപ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഇതിന്റെഭാഗമായി ബിഡദിയിലേക്ക് മെട്രോ പാത കൊണ്ടുവരാൻ നമ്മ മെട്രോ അധികൃതരുമായി ബി.എം.ആർ.ഡി.എ. ചർച്ച നടത്തിവരുകയാണ്. പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ ബെംഗളൂരു ജല അതോറിറ്റിയുമായും ചർച്ച നടത്തുന്നുണ്ട്. വിശദ പദ്ധതിറിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചശേഷം സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ബെംഗളൂരു ജില്ലാഭരണകൂടം…

Read More

ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. സുംങ്കതഘട്ടെയിൽ താമസിക്കുന്ന പത്തനംതിട്ട പുല്ലാട് കുറുങ്ങഴ ചൈതന്യഭവനിൽ ജനാർദ്ദനന്റെ മകൻ പി ജെ അജിത് കുമാർ ആണ് മരിച്ചത്.

Read More

നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു 

ബെംഗളൂരു: ട്രെയിനിൽ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അർധ രാത്രിയോടെ മീഞ്ചന്ത മേൽപ്പാലത്തിനു സമീപമാണ് അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറങ്ങിലെ അവസാന വർഷ വിദ്യാർഥിയാണ്. മംഗളൂരുവിൽ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ 23നു ഇൻഡസ്ട്രിയൽ വിസിറ്റിനായി മം​ഗളൂരുവിലേക്ക് പോയതാണ്. അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ…

Read More

ബൊമ്മസാന്ദ്രയിൽ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ നീട്ടാൻ നടപടി തുടങ്ങി

ബെംഗളൂരു : ബെംഗളൂരുവിന് സമീപത്തെ ബൊമ്മസാന്ദ്രയിൽനിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽപ്പാത നീട്ടുന്നതിനുള്ള നടപടികളാരംഭിച്ചു. ഇതിന്റെഭാഗമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചർച്ചനടത്തി. വിശദപദ്ധതി റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപായിട്ടായിരുന്നു ചർച്ച. 23 കിലോമീറ്റർ പാതയാണ് നിർമിക്കാനുദ്ദേശിക്കുന്നത്. ഇതിൽ 12 കിലോമീറ്റർ കർണാടകത്തിലും 11 കിലോമീറ്റർ തമിഴ്‌നാട്ടിലുമായിരിക്കും. ആകെ 12 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്.

Read More

നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ് 

jayasoory

തിരുവനന്തപുരം: ജയസൂര്യക്കെതിരെ വീണ്ടും കേസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ കരമന പൊലീസ് കേസെടുത്തു. തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കരമന പോലീസ് കേസ് തൊടുപുഴ പോലീസിന് കൈമാറും. ഇന്നലെ സെക്രട്ടറിയേറ്റിലെ ശുചിമുറിയില്‍ വച്ച്‌ ലൈംഗികമായി ആക്രമിച്ചെന്ന ആലുവയിലെ നടിയുടെ പേരിലും ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം കൻ്റോണ്‍മെൻ്റ് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Read More

പ്രമുഖ അഭിഭാഷകൻ എ ജി നൂറാനി അന്തരിച്ചു

മുംബൈ: ഭരണഘടനാ വിദഗ്ധനും പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. 1930ലാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന എ ജി നൂറാനിയുടെ ജനനം. മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നൂറാനി നിയമബിരുദം നേടിയത്. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. ‘ദ കശ്മീർ ക്വസ്റ്റിയൻ’, ‘മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്’, ‘ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി’, ‘ദ പ്രസിഡൻഷ്യൽ സിസ്റ്റം’, ‘ദി…

Read More

കനത്തമഴയെത്തുടർന്ന് മെട്രോ പാതയിൽ മരം വീണു

ബെംഗളൂരു : വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്തമഴയെത്തുടർന്ന് നമ്മ മെട്രോ പർപ്പിൾലൈനിൽ ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപം നടപ്പാതയ്ക്കും മെട്രോ പാളത്തിനും ഇടയിൽ മരം ഒടിഞ്ഞുവീണു. വൈകീട്ട് 4.51-നാണ് സംഭവം. ഇതേത്തുടർന്ന് സർവീസ് അല്പനേരം തടസ്സപ്പെട്ടതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

Read More

ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ആറാട്ടണ്ണൻ ഉൾപ്പെടെ 5 പേർ ഉടൻ അറസ്റ്റിലാവും 

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ സംവിധായകന്‍ വിനീത്, സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവരടക്കം അഞ്ച് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ അടുത്ത് ഇവര്‍ എത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ആണ് സംഭവം നടന്നത്. ഓഗസ്റ്റ് 13ന് ആണ് യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പോലീസിനെ സമീപിക്കുന്നത്. എന്നാല്‍ ആദ്യം കേസ് എടുക്കാന്‍ പോലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസ് എടുക്കുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു. സിനിമയില്‍…

Read More

യുവതിയുടെ കൊലപാതകം; ഭർത്താവ് അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ബംഗളുരുവിനെ നടുക്കിയ യുവതിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത്. നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് അറസ്റ്റിലായി. കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തത്. നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ഐശ്വര്യയ്ക്കൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തിയത്. കിരണിന്റെ സംശയരോഗമാണ് യുവതിയെ കൊലപ്പെടുത്താന്‍ ഇടയാക്കിയത്. ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്സി ഡ്രൈവറായ കിരണും മൂന്നുവര്‍ഷം മുന്‍പാണ് പ്രണയിച്ച്‌ വിവാഹിതരായത്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി…

Read More

മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി 

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്, സെപ്റ്റംബര്‍ മൂന്നു വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞത്. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ മൂന്നിനു വിശദ വാദം കേള്‍ക്കും. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452…

Read More
Click Here to Follow Us