ഷിരൂര്‍ ദുരന്തത്തില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി; ഉത്തരവിറങ്ങി

കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് ജോലി. അര്‍ജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമനം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പര്‍ 169/2024 സഹകരണം 29 – 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കി. ജോലി നല്‍കുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജൂണ്‍ 16ന് ഉണ്ടായ ദുരന്തത്തില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പലഘട്ടങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടന്നെങ്കിലും അര്‍ജുന്‍…

Read More

ഭരണകക്ഷിയായ കോൺഗ്രസിനെ പിന്തള്ളി എൻ.ഡി.എ. മണ്ഡ്യ മുനിസിപ്പൽ കൗൺസിലിൽ ഭരണം പിടിച്ചെടുത്തു

ബെംഗളൂരു : മണ്ഡ്യ സിറ്റി മുനിസിപ്പൽ കൗൺസിലിൽ ഭരണം പിടിച്ച് ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യം. ജെ.ഡി.എസിലെ എം.വി.പ്രകാശിനെ പ്രസിഡന്റായും ബി.ജെ.പി.യിലെ എം.പി. അരുൺകുമാറിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 37 അംഗ കൗൺസിലിൽ 19 വോട്ട് നേടിയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിലുണ്ടാക്കിയ സഖ്യം സിറ്റി മുനിസിപ്പൽ കൗൺസിലിലും തുടരുകയായിരുന്നു. ഇരു സ്ഥാനങ്ങളിലേക്കും മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികൾക്ക് 18 വോട്ടു വീതവും ലഭിച്ചു.

Read More

സംസ്ഥാനത്ത് പുതിയ വൈദ്യുതവാഹന ക്ലസ്റ്റർ; 800 ഏക്കർ സ്ഥലം കണ്ടെത്തി;

electric car bike

ബെംഗളൂരു : പുതുക്കിയ കർണാടക വൈദ്യുതവാഹന നയത്തിന്റെ ഭാഗമായി ചിക്കബെല്ലാപുര, ബിഡദി, ഹുബ്ബള്ളി-ധാർവാഡ് എന്നിവിടങ്ങളിൽ പുതിയ വൈദ്യുതവാഹന (ഇ.വി.) ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ വാണിജ്യ വ്യവസായവകുപ്പ് തീരുമാനിച്ചു. ഇതിനായി സർക്കാർ 800 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതവാഹന നിർമാണവും ഉപകരണനിർമാതാക്കളും ഒരു കുടക്കീഴിലാക്കുകയാണ് ലക്ഷ്യം. നിർമാതാക്കൾക്ക് സർക്കാർ ലഭ്യമാക്കുന്ന സ്ഥലത്തുവന്ന് അവരുടെ ഫാക്ടറികൾ സ്ഥാപിക്കാം. ക്ലസ്റ്ററുകളിൽ വൈദ്യുതവാഹന വ്യവസായത്തിനായി ടെസ്റ്റിങ് സൗകര്യങ്ങൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ചിക്കബെല്ലാപുരയിലെ ക്ലസ്റ്ററിൽ ഏതാനും കമ്പനികൾ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. കലബുറഗി, ബെലഗാവി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളും ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ പരിഗണിച്ചിരുന്നു. ഭാവിയിൽ ഇവിടെയും…

Read More

കാനഡയിലെ തൊഴിൽ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; കുടിയേറ്റക്കാർ തൊഴിൽ നേടാൻ പാടുപെടും

വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്നതാണ് തീരുമാനം. കനേഡിയന്‍ പൗരന്മാര്‍ ജോലി കണ്ടെത്താന്‍ വിഷമിക്കുകയാണ്. അതുകൊണ്ട് വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്-ട്രൂഡോ വ്യക്തമാക്കി. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം കാഡനയുടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ വര്‍ധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമായിരുന്നു തൊഴിലില്ലായ്മ ഉയര്‍ന്ന…

Read More

PSC നിയമനം; വടംവലി, പഞ്ച​ഗുസ്തി, യോ​ഗ ഉൾപ്പെടെ പുതിയ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.

Read More

ഫെഫ്കയില്‍ നിന്ന് ആഷിഖ് അബു രാജിവെച്ചു

കൊച്ചി: ഫെഫ്കയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടര്‍ന്നാണ് ആഷിഖ് അബു രാജി വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു.

Read More

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഡി കെ ശിവകുമാറിന് ആശ്വാസം, സിബിഐ ഹര്‍ജി തള്ളി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. അന്വേഷണം തുടരാന്‍ അനുമതി വേണമെന്ന സിബിഐ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് കോടതി തള്ളിയത്. നേരത്തേ ബിജെപി സര്‍ക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും…

Read More

ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യ നൂറിൽ ഇടംനേടി ആറു മലയാളികൾ

ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യ നൂറിൽ ഇടംനേടി ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ…

Read More

പി വി അൻവർ എംഎൽഎയെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്

പി വി അൻവർ എംഎൽഎയെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്. പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല. എസ്പിയുടെ വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് അൻവർ എംഎൽഎ എത്തിയത്. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി. പൊതുവേദിയിൽ പി വി അൻവർ എസ്പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു.

Read More

‘മുഡ’ ഭൂമിയിടപാട്; സിദ്ധരാമയ്യക്കെതിരായ വിചാരണ; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേയുള്ള ഹർജികളിൽ തുടർനടപടി നിർത്തിവെക്കാൻ നിർദേശിച്ച കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശനിയാഴ്ചവരെ നീട്ടി. സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ താവർ ചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ വ്യാഴാഴ്ച വാദം കേട്ട ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഉത്തരവിന്റെ കാലാവധി നീട്ടിയത്. സിദ്ധരാമയ്യ നൽകിയ ഹർജിയിലെ തുടർവാദം ശനിയാഴ്ച നടത്താൻ നിശ്ചയിച്ചാണ് നടപടി. മൈസൂരു നഗരവികസനഅതോറിറ്റിയുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് നൽകിയതിൽ അഴിമതിയാരോപിച്ച് അഴിമതി വിരുദ്ധ പ്രവർത്തകനായ ടി.ജെ. അബ്രാഹം, മൈസൂരു സ്വദേശിനിയായ…

Read More
Click Here to Follow Us