കല്യാണത്തിന് വെൽക്കം ഡ്രിങ്ക് കുടിച്ചവർക്കെല്ലാം മഞ്ഞപ്പിത്തബാധ

മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. അതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വ്യക്തമാക്കിയത്. മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന്,…

Read More

ജയിലിൽ 2 സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; രണ്ടുപേർക്ക് പരിക്കേറ്റു

ബെംഗളൂരു : മംഗളൂരു ജയിലിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ രണ്ട് വിചാരണ തടവുകാർക്ക് പരിക്കേറ്റു. പ്രതികളിൽ രണ്ടുപേരെ മൂർച്ചയേറിയ വസ്തുക്കളാൽ മർദ്ദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉല്ലല സ്വദേശി കടപ്പാറ സമീർ എന്ന മുഹമ്മദ് സമീർ (33), ബോളിയാർ സ്വദേശി മുഹമ്മദ് മൻസൂർ (30) എന്നിവർക്കാണ് പരിക്കേറ്റത്. മുഫാദ് റിഫാത്ത് (28), മുഹമ്മദ് റിസ്വാൻ (34), ഇബ്രാഹിം കല്ലേൽ (30), ഉമർ ഫാറൂഖ് ഇർഫാൻ, അൽതാഫ്, നൗഫൽ, സൈനുദ്ദീൻ എന്നിവരാണ് പ്രതികൾ. ഉള്ളാൾ പോലീസ് സ്‌റ്റേഷൻ പരിധിയിലെ രണ്ട്…

Read More

ഭവന നിർമ്മാണ പദ്ധതിക്കായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് ബെംഗളൂരുവിൽ 7 ഏക്കർ സ്ഥലം വാങ്ങി

ബെംഗളൂരു : 1200 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന ആഡംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി ബെംഗളൂരുവിൽ 7 ഏക്കർ സ്ഥലം ഏറ്റെടുത്തതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് അറിയിച്ചു. നോർത്ത് ബെംഗളൂരുവിലെ തനിസാന്ദ്രയിൽ ഏകദേശം 7 ഏക്കർ ഭൂമി പൂർണമായും ഏറ്റെടുക്കുന്നതിനെക്കുറിച്ച് കമ്പനി അറിയിച്ചതയാണ് റിപ്പോർട്ടുകൾ. ഈ ഭൂമിയിലെ വികസനം വിവിധ കോൺഫിഗറേഷനുകളുള്ള പ്രീമിയം റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകൾ ഉൾക്കൊള്ളുന്ന ഒരു ഉയർന്ന റെസിഡൻഷ്യൽ പ്രോജക്റ്റ് ഉൾക്കൊള്ളുന്നതാണ്. നിർദിഷ്ട പ്രോജക്റ്റിന് ഏകദേശം 9 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 1,200 കോടി രൂപയുടെ വരുമാന സാധ്യതയുള്ളതായി കണക്കാക്കുന്നു, കമ്പനി…

Read More

ഇൻഡിഗോയുടെ നേരിട്ടുള്ള ബെംഗളൂരു-അബുദാബി വിമാനങ്ങൾ ഓഗസ്റ്റ് 1 മുതൽ

ബെംഗളൂരു: ഇൻഡിഗോ ബെംഗളൂരുവിനും അബുദാബിക്കുമിടയിൽ പുതിയ നേരിട്ടുള്ള സർവീസ് ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. വിമാനങ്ങൾ ആഴ്ചയിൽ ആറ് തവണ പ്രവർത്തിക്കും, ഇത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണം 75 ആയി ഉയർത്തി. പുതിയ സർവീസ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ തലസ്ഥാനത്തേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇൻഡിഗോ പറഞ്ഞു. അബുദാബിയിൽ നിന്ന് നേരിട്ട് സർവീസ് നടത്തുന്ന എയർലൈനിൻ്റെ ശൃംഖലയിലെ പത്താമത്തെ ഇന്ത്യൻ നഗരമാണ് ബെംഗളൂരുവെന്ന് ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര അഭിപ്രായപ്പെട്ടു. ‌‌ 6E 1438 വിമാനം ചൊവ്വാഴ്ച ഒഴികെയുള്ള…

Read More

ഹാസനിൽ പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊന്നു 

ബെംഗളൂരു: ഹാസനിൽ പോലീസ് കോണ്‍സ്റ്റബിള്‍ എസ്.പി ഓഫിസ് പരിസരത്ത് ഭാര്യയെ കുത്തിക്കൊന്നു. ശാന്തിഗ്രാമ സർക്കിള്‍ ഇൻസ്പെക്ടർ ഓഫിസിലെ കെ.ലോക്നാഥാണ് (47) ഭാര്യ മമതയെ (41) തിങ്കളാഴ്ച ഹാസൻ ജില്ല പോലീസ് സൂപ്രണ്ട് ഓഫിസ് പരിസരത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ കടന്നുകളഞ്ഞു. ഭർത്താവിനെതിരെ പരാതി നല്‍കാൻ എസ്.പി ഓഫിസില്‍ എത്തിയതായിരുന്നു യുവതി. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയെ പോലീസുകാർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവിനെത്തുടർന്ന് മരിച്ചു. 17 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളുണ്ട്.

Read More

ലോണാവാല ദുരന്തം; മരിച്ചവരിൽ 4 പേരുടെ മൃതദേഹം കണ്ടെത്തി 

ലക്നൗ: ലോണാവാലയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ചവരില്‍ 4 പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ദാരുണസംഭവം നടന്നത്. 5 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇവരില്‍ 3 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഒൻപതും നാലും വയസുള്ള രണ്ട് കുട്ടികളും ഒഴുക്കില്‍പെട്ടിരുന്നു. അവരില്‍ 9 വയസുകാരിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. നാലുവയസുള്ള കുഞ്ഞിനായി തെരച്ചില്‍ തുടരുകയാണ്. പൂണെ സ്വദേശികളായ 17 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ലോണാവാലയില്‍ എത്തിയത്. വെള്ളച്ചാട്ടത്തില്‍‌ കുളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുതിച്ചെത്തിയ വെള്ളം ഇവരെ ഒഴുക്കിക്കൊണ്ടു പോകുകയായിരുന്നു. വെള്ളം കുതിച്ചുവരുന്നതും അതിന് നടുവില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ…

Read More

ലുലുവിൽ വിലക്കുറവിന്റെ ഉത്സവം ; പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ 

ബെംഗളൂരു : ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗളൂരു ലുലു മാളും ലുലു ഡെയ്ലിയും. ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള ഷോപ്പിങ്ങ് മാമാങ്കത്തിന് ജൂലെെ 4ന് തുടക്കമാകും. ഫ്ലാറ്റ് 50 സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പ്, ടിവി,പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ‌ തുടങ്ങി 50 ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ജൂലൈ 4 മുതൽ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓൺ സെയിൽ നടക്കുന്നത്. ലുലു ഫാഷൻ…

Read More

അപകീര്‍ത്തി കേസ്; മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷം രൂപ പിഴയും

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അപകീര്‍ത്തി കേസില്‍ 5 മാസം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വികെ സക്സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. 13 വര്‍ഷം മുമ്പുള്ള കേസിലാണ് ഡല്‍ഹി കോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നത്. മേധാ പട്കറിന്റെ പരാമര്‍ശങ്ങള്‍ സക്സേനയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മേധാ പട്കര്‍ക്ക് ഓഗസ്റ്റ് ഒന്ന് വരെ…

Read More

മസ്ജിദിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കോലാറില്‍ മസ്ജിദിന് കല്ലെറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുല്‍ബാഗല്‍ സൊന്നവാഡി ജാമിഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത മുല്‍ബാഗല്‍ റൂറല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായ സുബ്രഹ്മണി (23) എന്ന് പോലീസ് പറഞ്ഞു. കല്ലേറില്‍ മസ്ജിദിന്റെ ജനല്‍ ചില്ലുകള്‍ തകർന്നു. രാത്രി തങ്ങളുടെ പതിവു പട്രോളിങ്ങിനിടെയാണ് മസ്ജിദ് ഭാരവാഹികളുടെ പരാതി ലഭിക്കുന്നതെന്നും ഉടൻ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായും പോലീസ് പറഞ്ഞു.

Read More

സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽ നിന്ന് സർവീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം 

തിരുവനന്തപുരം: ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴേക്ക് വീണ് യുവതി മരിച്ചു. കുഞ്ഞടക്കം 3 പേർ മേല്‍പ്പാലത്തില്‍ നിന്ന് താഴെയുള്ള സർവീസ് റോഡിലേയ്ക്ക് വീണു. കോവളം വെള്ളാർ സ്വദേശിനിയായ സിമി (32) ആണ് മരിച്ചത്. മകള്‍ ശിവന്യ (3), സഹോദരി സിനി(32) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് സിമിയെ മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പേട്ട പോലീസ് നടപടികള്‍ സ്വീകരിച്ചു.

Read More
Click Here to Follow Us