മസ്ജിദിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കോലാറില്‍ മസ്ജിദിന് കല്ലെറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുല്‍ബാഗല്‍ സൊന്നവാഡി ജാമിഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത മുല്‍ബാഗല്‍ റൂറല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഗ്രാമത്തിലെ ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായ സുബ്രഹ്മണി (23) എന്ന് പോലീസ് പറഞ്ഞു.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

കല്ലേറില്‍ മസ്ജിദിന്റെ ജനല്‍ ചില്ലുകള്‍ തകർന്നു.

രാത്രി തങ്ങളുടെ പതിവു പട്രോളിങ്ങിനിടെയാണ് മസ്ജിദ് ഭാരവാഹികളുടെ പരാതി ലഭിക്കുന്നതെന്നും ഉടൻ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts