ബംഗളുരു: കാലപ്പഴക്കമേറിയ ഐരവാത് എ. സി. ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി.
4 മൾട്ടി ആക്സിൽ ക്ലബ് ക്ലാസ്സ് ബസുകളാണ് നവീകരിക്കുന്നത്.
2 വർഷത്തിനിടെ 1027 സാരിഗെ ഓർഡിനറി, എക്സ്പ്രസ് ബസുകൾ സമാന രീതിയിൽ നവീകരിച്ച് വിവിധ ഡിപ്പോകളിൽ സർവീസിനായി കൈമാറി.
10 വർഷത്തിൽ താഴെയും 10 ലക്ഷം കിലോമീറ്ററിൽ താഴെയും ഓടിയ ബസുകളാണ് നവീകരിക്കുന്നത്.
ബസിന്റെ സീറ്റുകളും അകത്തളവും പൂർണമായും മാറ്റും.
എഞ്ചിൻ കേടുപാടുകൾ ഇല്ലാത്ത ബസുകൾ 15 വർഷം വരെ ഓടിക്കാം.
പുതിയ ബസുകൾ വാങ്ങുന്നതിന് 40-50 ലക്ഷം രൂപ വില വരുമ്പോൾ നവീകരിക്കുന്നതിന് പരമാവധി 3 ലക്ഷം രൂപയാണ് ചെലവ് വരുക.
കർണാടക ആർ ടി സിക്ക് കീഴിൽ 8642 ബസുകളാണ് ഉള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.