ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ഗദഗിൽ ക്രിമിനൽ കേസ് പ്രതിയെ പോലീസ് വാഹനം ആക്രമിച്ച് രക്ഷപ്പെടുത്തി.
പ്രതിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. വാഹനത്തിലെ നാലു പോലീസുകാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊപ്പാൾ ജില്ലയിലെ ഗംഗാവതി സ്റ്റേഷനിലെ എ.എസ്.ഐ. ശിവശരണ ഗൗഡ, കോൺസ്റ്റബിൾമാരായ മൈലരപ്പ സോംപുര, മാരിഗൗഡ ഹൊസമണി, കാർ ഡ്രൈവർ ശരണപ്പ തിമ്മനഗൗഡ എന്നിവർക്കാണ് പരിക്കേറ്റത്.
ഗംഗാവതിയിൽനടന്ന കവർച്ചപരമ്പരകളിലെ പ്രതിയായ അംജാദ് അലിയെ ഗദഗിൽനിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം.
സ്വകാര്യവാഹനത്തിലാണ് പ്രതിയെ കൊണ്ടുപോയത്. വാഹനം ബെട്ടെഗെരി റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപത്തെത്തിയപ്പോൾ അംജാദിന്റെ അനുയായികൾ പിന്തുടർന്നെത്തി തടഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.
വാഹനത്തിന്റെ ജനൽച്ചില്ലുകളും വാതിലുകളും തകർത്ത് അംജാദ് അലിയുമായി അക്രമികൾ രക്ഷപ്പെട്ടു. അക്രമികളെ പിടികൂടാനുള്ള ശ്രമംനടത്തിവരുന്നതായി എസ്.പി. നെമഗൗഡ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.