ഇനി പിടിവീഴും: നഗരത്തിൽ വ്യാജ ‘സർക്കാർ’ വാഹനങ്ങൾ സജീവം; കുടുക്കാൻ ഒരുങ്ങി ആർടിഒ

ബെംഗളുരു: നഗരത്തിൽ സർക്കാർ വാഹനങ്ങളുടെ വ്യാജ സ്റ്റിക്കറുകൾ പതിച്ച് വാഹനമോടിക്കുന്നവർക്ക് പണി കിട്ടും. ജൂൺ മാസത്തിൽ വ്യാപകമായ പരിശോധന നടത്താനാണ് ബെംഗളുരു ആർടിഒയുടെ തീരുമാനം.

സ്വകാര്യ വാഹനങ്ങളിൽ പോലീസ്, സംസ്ഥാന, കേന്ദ്ര സർക്കാർ തുടങ്ങിയ വ്യാജ സ്റ്റിക്കറുകൾ ബെംഗളുരുവിൽ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്.

എന്നാൽ പബ്ലിക് സെക്ടർ കമ്പനികൾ ഒഴികെയുള്ള ചില പ്രത്യേക സംസ്ഥാന, കേന്ദ്ര സർക്കാർ വാഹനങ്ങളിൽ മാത്രമേ ഇത്തരം സ്റ്റിക്കറുകൾ പതിക്കാനാകൂവെന്ന് ആർടിഒയുടെ അഡീഷണൽ കമ്മീഷണർ (എൻഫോഴ്സ്മെൻ്റ്) മല്ലികാർജുൻ സി വ്യക്തമാക്കി.

മാത്രമല്ല, ഒറിജിനൽ ഫിറ്റിംഗുകൾക്ക് പുറമേ അഡീഷണലായി യാതൊരു ഫിറ്റിംഗുകളും വാഹനത്തിൽ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ സർക്കാർ വാഹനങ്ങൾ ‘ജി’ സീരീസിലാണ് രജിസ്റ്റർ ചെയ്യുന്നത്.

കെഎസ്ആർടിസി പോലെയുള്ള സ്ഥാപനങ്ങൾക്ക് പോലും സർക്കാർ വാഹനങ്ങളെന്ന തരത്തിൽ സ്റ്റിക്കർ പതിക്കാൻ പാടില്ല. അതേ സമയം ചില ചെറിയ അക്ഷരങ്ങളിൽ മാത്രം മാറ്റം വരുത്തി തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് ആർടിഒ വ്യക്തമാക്കി. ഉദാഹരണത്തിന് ‘Police’ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് ചിലർ ‘Polite’ സ്റ്റിക്കർ പതിക്കുന്നുണ്ടെന്ന് ആർടിഒ പറയുന്നു.

ശരിയായ രീതിയിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ യാത്ര ചെയ്താൽ ആദ്യം 500 രൂപയും പിന്നീട് കുറ്റം ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴ.

നമ്പർ പ്ലേറ്റുകൾ വ്യക്തമാക്കാതെയും മറച്ചുപിടിച്ചും യാത്ര ചെയ്യുന്നവർ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ നാട്ടുകാരും വലിയ ഭീതിയിലാണ്.

സോഷ്യൽ മീഡിയയിലും മറ്റും ഇതുമായി ബന്ധപ്പെട്ട ആളുകൾ പോസ്റ്റുകൾ പങ്കുവെക്കുന്നുമുണ്ട്.

ട്രാഫിക് സിഗ്നലുകൾക്ക് സമീപത്ത് വെച്ച് വാഹനങ്ങൾ പരിശോധിക്കണമെന്ന് ചിലർ പറയുന്നുണ്ട്. എന്തായാലും വരും മാസങ്ങളിൽ പരിശോധന കർശനമാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് ബെംഗളുരു ആർടിഒയുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us