കർണാടകയിലെ മംഗളൂരുവിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം.
രണ്ടാം പിയുസി (പ്രീ-യൂണിവേഴ്സിറ്റി) പരീക്ഷയെഴുതാൻ സ്കൂൾ ഹാളിലേക്ക് കയറുന്നതിനിടെയാണ് പെൺകുട്ടികൾക്ക് നേരെ പ്രതി നേരെ ആസിഡ് എറിഞ്ഞത്.
ദക്ഷിണ കന്നഡയിലെ കഡബ താലൂക്കിലാണ് സംഭവം.
എംബിഎ വിദ്യാർഥിയും മലയാളിയുമായ അബീൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഡബ പോലീസ് 23കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെക്കൻഡറി പിയുസി വിദ്യാർഥിനികളായ പെൺകുട്ടികൾ സ്കൂൾ ബാൽക്കണിയിൽ നിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.
സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ തിങ്കളാഴ്ച മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തെ കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അപലപിക്കുകയും ഇരകൾക്ക് എല്ലാ അവശ്യ വൈദ്യസഹായവും സർക്കാരിൽ നിന്ന് നഷ്ടപരിഹാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ദക്ഷിണ കന്നഡ ജില്ലയിലെ കഡബ താലൂക്കിലെ സർക്കാർ പി.യു. കോളേജ് വളപ്പിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഹീനമായ കുറ്റകൃത്യത്തെ ഞാൻ ശക്തമായി അപലപിക്കുന്നുവെന്നും,” റാവു ‘എക്സ്’ പോസ്റ്റിൽ കുറിച്ച്.
പരീക്ഷാ ഹാളിലേക്ക് പോകുന്നതിനിടെ മുഖംമൂടിയും തൊപ്പിയും ധരിച്ചെത്തിയ പ്രതി ആസിഡ് എറിയുകയായിരുന്നു.
പൊള്ളലേറ്റ മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളും ഇപ്പോൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
എല്ലാവരുടെയും മുഖത്ത് സാരമായ മുറിവേറ്റിട്ടുണ്ട്. കൂടുതൽ പരിചരണത്തിനായി ഇവരെ മംഗളൂരുവിലേക്ക് മാറ്റും.
കർണാടകയിലെ 11, 12 ക്ലാസുകളെയാണ് പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ എന്ന് പറയുന്നത്.
കഴിഞ്ഞ വർഷം ഡൽഹിയിൽ ഒരു യുവതിക്ക് നേരെ അക്രമി ആസിഡ് ആക്രമണം നടത്തിയിരുന്നു.
യുവതിയുടെ കഴുത്തിൽ ആസിഡെറിഞ്ഞു എന്നായിരുന്നു ഡൽഹി പോലീസിന് ലഭിച്ച പരാതി. 35കാരിയുടെ കഴുത്തിലും കൈയിലും പൊള്ളലേറ്റിട്ടുണ്ട്.
വസ്ത്രങ്ങൾക്കും നശിച്ചു. രാജ്യതലസ്ഥാനത്തെ ഭാരത് നഗർ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
മാർക്കറ്റിൽ തന്റെ കട തുറക്കുന്നതിനിടെ അജ്ഞാതനായ ഒരാൾ രാസവസ്തു എറിഞ്ഞെന്നാണ് ഇരയുടെ പരാതിയിൽ പറയുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
2022 ഡിസംബറിൽ മോഹൻ ഗാർഡൻ പോലീസ് സ്റ്റേഷൻ പരിധിയിൽ 17 വയസ്സുള്ള പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
സംഭവത്തിലെ ഇര ഇപ്പോഴും ചികിത്സയിലാണ്. സഹോദരിക്കൊപ്പം പോകവെയാണ് അന്ന് വിദ്യാർത്ഥിക്കെതിരെ ആസിഡ് ആക്രമണം നടന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.