ബെംഗളൂരു: വസന്തത്തിന് എന്തുക്കൊണ്ടാകും ബെംഗുളൂരു നഗരത്തിനോട് ഇത്ര പ്രണയം? രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരമായ ‘ഗാര്ഡന് സിറ്റി’, പിങ്ക് നിറമുള്ള പുഷ്പങ്ങളാൽ അടിമുടി പൂത്തുലഞ്ഞ് പ്രണയാതുരമായിരിക്കുകയാണ് .
നിരവധി പിങ്ക് ട്രമ്പറ്റ് മരങ്ങൾ മനോഹരമായ പൂക്കൾ വിരിഞ്ഞതിനാൽ ഈ വർഷം വളരെ നേരത്തെ തന്നെ ബെംഗളൂരു നഗരം പിങ്ക് ലുക്ക് അണിഞ്ഞിരുന്നു. ചിലർ ഒന്നിലധികം ചിത്രങ്ങൾ ഓൺലൈനിൽ പങ്കിട്ടതോടെ നെറ്റിസെൻസ് ആവേശത്തിലാണ്.
സൂര്യ കിരണങ്ങള്‍ ഈ പിങ്ക് ട്രമ്പറ്റ് പുഷ്പങ്ങള്‍ക്കും പൂമരങ്ങള്‍ക്കും കൂടുതല്‍ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളും സായ്ഹ്നങ്ങളും നഗരം ഒരു മാന്ത്രികലോകമായി തീരുന്നു.
നഗരത്തിലെ ഓരോ കോണും ഈ പുഷ്പങ്ങളാല്‍ പൂത്ത് നില്ക്കുന്ന കാഴ്ച എങ്ങനെയാണ് വിവിരച്ചു നല്‍കേണ്ടത്.
നഗരം മുഴുവനും പിങ്ക് ട്രമ്പറ്റ് വസന്തത്താല്‍ പൂത്ത് നില്‍ക്കുകയാണ്. ബെംഗുളരുവിലെ വസന്തകാലങ്ങളിലെ ഈ വിസ്മയങ്ങള്‍ക്ക് ഈ നഗരത്തോളം തന്നെ പഴക്കമുണ്ട്.
എങ്കിലും ഇന്ന് കാണുന്ന പല വിഭാഗത്തില്‍പ്പെട്ട പൂമരങ്ങള്‍ക്കും പിന്നില്‍ ബ്രട്ടീഷുകാരാണ്. ഇംഗ്ലണ്ടിലെ വസന്തകാലം ഓര്‍മ്മിപ്പിക്കാനായി അവര്‍ പറിച്ചുനട്ട പൂമരങ്ങളുടെ പിന്മുറക്കാരാണ്, ഇന്ന് ‘പൂന്തോട്ടങ്ങളുടെ നഗരത്തിലെ’ തെരുവോരങ്ങളിലും പാര്‍ക്കുകളിലും ഒക്കെ കാണുന്ന അതിമനോഹരമായ ഈ പൂമരങ്ങള്‍.
പിങ്ക് നിറത്തോട് കൂടിയ തബേബുയ റോസാ/ പിങ്ക് ട്രെപംറ്റ് ട്രീ/ പിങ്ക് പൂയി, മഞ്ഞ നിറങ്ങണിഞ്ഞ പുഷ്പങ്ങളോട് കൂടിയ തബേബുയ അര്‍ജന്റീന അല്ലെങ്കില്‍ ദ ട്രീ ഓഫ് ഗോള്‍ഡ് ഇങ്ങനെ ഒട്ടേറേ പൂമരങ്ങളും വള്ളിച്ചെടികളും ഒക്കെ തെരുവോരങ്ങളില്‍ കാണാം.
ഇത് ഒരു തരം നിയോട്രോപിക്കൽ വൃക്ഷമാണ്, ഇത് യഥാർത്ഥത്തിൽ തെക്കൻ മെക്സിക്കോയിൽ നിന്നാണ് വരുന്നത്.
ഈ മരങ്ങൾ സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വരണ്ട കാലാവസ്ഥയിൽ പൂക്കും. എന്നിരുന്നാലും ഓഗസ്റ്റ്, സെപ്റ്റംബർ, ഏപ്രിൽ, മെയ് മാസങ്ങളിലും മരങ്ങൾ പൂക്കുമെന്നതാണ് അറിയപ്പെടുന്നത്.
ഈ മരത്തിൽ ഏറെ ഇഷ്ടപ്പെടുന്ന പിങ്ക് പൂക്കൾ ചില വർഷങ്ങളിൽ ഏപ്രിൽ വരെ ബംഗളൂരുവിൽ നിലനിൽക്കും.
കാണാൻ സാദിർശ്യമുള്ളത് കൊണ്ടുതന്നെ ജപ്പാനിൽ ഉത്ഭവിച്ച ചെറി പൂക്കളുമായി ഇവാ പലപ്പോഴും ആശയക്കുഴപ്പത്തിലാകാറുണ്ട്.
കർണാടക ടൂറിസം മന്ത്രാലയം ഈ വർഷത്തെ പുത്തൻ പൂക്കളുടെ അതിശയകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു,
ലേഔട്ട്, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിൽ പിങ്ക് കാഹളങ്ങൾ അല്ലെങ്കിൽ തബേബുയ അവെല്ലനെഡ ഇവിടെ ബെംഗളൂരുവിൽ പൂത്തുതുടങ്ങി.
ഈ വർഷത്തിൽ ബംഗളൂരുവിലെ ചില ഭാഗങ്ങൾ പൂർണമായും പിങ്ക് നിറമാകുമ്പോൾ എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റ്റ് ഇട്ടത് ”
📍 AECS Layout, Whitefield
The Pink Trumpets or the Tabebuia Avellaneda have started to blossom here in Bengaluru. That time of the year when certain parts of Bengaluru turns completely pink 😍🌸
PC: ( IG @ reflectionofmymemories )#pinktrumpets #karnatakatourism #Bengaluru pic.twitter.com/Z6Tol7f53Y— Karnataka Tourism (@KarnatakaWorld) January 16, 2023
“ഇത്തവണ വളരെ നേരത്തെ. പിങ്ക് കാഹളങ്ങളും ജകരണ്ട മരങ്ങളും സാധാരണയായി പൂർണ്ണ പ്രതാപത്തോടെ പൂക്കുന്നത് മാർച്ച് അവസാനത്തോടെ എന്നും,” ഒരു ട്വിറ്റർ ഉപയോക്താവ് മറുപടി നൽകി.
Why is Bengaluru bathed in pink?
It is the season of pink trumpets in Bengaluru. It is a picturesque glory. The trees begin shedding their leaves to give way to tiny buds of flowers. These blossom into the shape of trumpets.
Credit Priyanka Sacheti#Bengaluru #Karnataka pic.twitter.com/e8eKswr1Ub
— Joy (@ourunstablemind) January 18, 2023
മറ്റൊരു ഇന്റർനെറ്റ് ഉപയോക്താവ് കുഞ്ഞു പിങ്ക് പൂക്കളുടെ ചിത്രം പങ്കിട്ടു, “പിങ്ക് പൂയിസ് എത്തി” എന്ന് എഴുതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.