ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ രാമഭക്തി പ്രകടിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിലെ ബീദരഹള്ളിയിൽ നിർമിച്ച രാമക്ഷേത്രം അദ്ദേഹം ഉദ്ഘാടനംചെയ്തു.
ഹിരന്ദഹള്ളി ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് നിർമ്മിച്ച സീതാരാമ ലക്ഷ്മണ ക്ഷേത്രം ബംഗളൂരുവിലെ ഒരു പ്രധാന ക്ഷേത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രത്തിൽ നിർമിച്ച 33 അടി ഉയരമുള്ള ഹനുമാൻപ്രതിമയിൽ നടന്ന മഹാകുംഭാഭിഷേകച്ചടങ്ങിലും പങ്കെടുത്തു.
ശ്രീരാമൻ എല്ലാവരുടേതുമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഈ രാജ്യത്ത് ഹിന്ദുമതത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നത് സങ്കടകരമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
എന്റെ ജീവിതത്തിൽ, ഞാൻ ഒരിക്കലും മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ല, മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയിലാണ് ഞാൻ പ്രവർത്തിക്കുന്നത്.
ഒരു ഡസനിലധികം സംസ്ഥാനങ്ങൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടും കർണാടക സർക്കാർ അവധി പ്രഖ്യാപിച്ചില്ല. “ഞാനും ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നു, ഇന്നലെ അവധി ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ ക്ഷേത്രം സന്ദർശിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.