ബെംഗളൂരു: പെണ്‍ ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടികള്‍ കര്‍ശനമാക്കി സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്.
അനധികൃതമായി പ്രവര്‍ത്തിച്ച 34 സ്കാനിങ് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനക്കിടെ അടച്ചുപൂട്ടിച്ചു.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതടക്കമുള് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
156 വ്യാജ ചികിത്സകരെയും കണ്ടെത്തി.
സംസ്ഥാനത്ത് നടത്തിയ റെയ്ഡുകളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് ആരോഗ്യവകുപ്പ് സമര്‍പ്പിച്ചു.
ഒരു മാസത്തിനിടെ 5,083 സ്കാനിങ് കേന്ദ്രങ്ങളിലും നഴ്സിങ് ഹോമുകളിലുമായാണ് ജില്ല ആരോഗ്യ ഉദ്യോഗസ്ഥരും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ചേര്‍ന്ന് പരിശോധന നടത്തിയത്.
ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 34 സ്കാനിങ് കേന്ദ്രങ്ങള്‍ സീല്‍ ചെയ്തതിനു പുറമെ, 429 സെന്ററുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മാലിന്യക്കുട്ടയില്‍ പെണ്‍ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗളൂരു റൂറല്‍ ഹോസക്കോട്ടെയിലെ എസ്.പി.ജി ഹോസ്പിറ്റല്‍ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഡിസംബര്‍ 13ന് അടച്ചുപൂട്ടിയിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ബൈയപ്പനഹള്ളി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ നിര്‍ത്താതെപോയ കാറിനെ പിന്തുടര്‍ന്ന അന്വേഷണമാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഭ്രൂണഹത്യ റാക്കറ്റിലേക്കെത്തിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.