ബെംഗളൂരു: : 2023-നോട് വിടപറയാനുള്ള സമയം അടുത്തു. വർഷാവസാനം വർണ്ണാഭമായി ആഘോഷിക്കാനും 2024-നെ ഗംഭീരമായി സ്വാഗതം ചെയ്യാനും എല്ലാവരും ആകാംക്ഷയിലാണ്.
വിനോദസഞ്ചാരികളുടെയും യുവതലമുറയുടെയും ന്യൂ ഇയർ ആഘോഷ കേന്ദ്രങ്ങളുടെ പട്ടികയിൽ മുന്നിട്ടുനിൽക്കുന്ന ബെംഗളുരുവിലേക്ക് ആളുകൾ ഒഴുകിയെത്തി തുടങ്ങി.
ബംഗളുരുവിലെ ഹോം സ്റ്റേകളും റിസോർട്ടുകളും ഹോട്ടലുകളും ഇതിനോടകം തന്നെ ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു.
ബെംഗളൂരുവിൽ എല്ലായിടത്തും ഇപ്പോൾ സഞ്ചാരികളെ കാണാം. അതിനാൽ, ചുറ്റുമുള്ള ഹോം സ്റ്റേകളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും ഒരുപോലെ തിരക്കനുഭവപ്പെടുന്നുണ്ട് .
ബെംഗളൂരുവിലെ പബ്ബുകളിൽ വർഷാവസാനം ആഘോഷിക്കാനും പാർട്ടികളിൽ പണക്കൊള്ളാനും എത്തുന്നവരുടെ കൂട്ടത്തിൽ നന്ദി ഹിൽസ് പോലുള്ള നഗരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടെയെത്തുന്നവർ ആഗ്രഹിക്കുന്നു.
ചിലർ 10-15 ദിവസം മുമ്പും ചിലർ മാസങ്ങൾക്കുമുമ്പും ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ട്. 1400 ലധികം ഹോം സ്റ്റേകളും 200 ലധികം റിസോർട്ടുകളും ഏകദേശം ബുക്ക് ചെയ്തു കഴിഞ്ഞു.
ഡിസംബർ മാസത്തിൽ 11 ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് ബെംഗളൂരു സന്ദർശിച്ചത്.
എന്നാൽ, ഡിസംബർ 30-31, ജനുവരി 1 എന്നീ മൂന്ന് ദിവസങ്ങളിലായി രണ്ട് ലക്ഷത്തിലധികം സഞ്ചാരികൾ ഇനിയും ഇവിടെയെത്തും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
മൊത്തത്തിൽ, കഴിഞ്ഞ വർഷം കൊവിഡിനെക്കുറിച്ച് ആശങ്കയില്ലാതെ വർഷാവസാനം ആഘോഷിച്ച ആളുകൾക്ക്, ഈ വർഷം വൈറസ് ഭീതിയുടെ കുതിപ്പിൽ വീണ്ടും പുതുവർഷത്തിലേക്ക് സ്വാഗതം പറയേണ്ടിയിരിക്കുന്നു.
എന്നാൽ കൊവിഡ് ഭീതിക്കിടയിലും പുതുവത്സരം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആളുകൾ .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.