ബെംഗളൂരു: ജെഎൻ.1 വേരിയന്റിന്റെ കുതിച്ചുചാട്ടം കണക്കിലെടുത്ത് കർണാടക സർക്കാർ ശക്തമായ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചു.
കോവിഡ്-19 പോസിറ്റീവ് രോഗികൾക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈൻ നിർബന്ധമാക്കി കർണാടക സർക്കാർ.
കർണാടകയിൽ ചൊവ്വാഴ്ച മാത്രം 74 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. പുതിയ കേസുകളിൽ 57 എണ്ണം ബെംഗളൂരുവിലാണ്.
കൊവിഡ്-19 ബാധിച്ച് രണ്ട് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തട്ടുണ്ട്.
എല്ലാ രോഗികളുടെയും പ്രൈമറി കോണ്ടാക്റ്റുകൾക്ക് പരിശോധനയും നിർബന്ധമാക്കി.
സംസ്ഥാനത്ത് ജഎൻ.1 വേരിയന്‍റ് വ്യാപകമായി പടരുന്നതിനാലാണ് നിർബന്ധിത 7 ദിവസത്തെ ഹോം ക്വാറന്റൈന് നിയമം വരുന്നത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു.
ഇതു സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിദിനം 5,000 കോവിഡ് ടെസ്റ്റുകൾ നടത്താനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെത് .
ഹോം ഐസൊലേഷനിലുള്ള സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഏഴു ദിവസത്തെ അവധി ലഭിക്കും.
നിലവിൽ, പുതുവത്സര ആഘോഷങ്ങൾക്കോ അന്തർ സംസ്ഥാന യാത്രകൾക്കോ യാതൊരു നിയന്ത്രണവുമില്ല.
എന്നിരുന്നാലും, മുതിർന്ന പൗരന്മാർക്കും മറ്റു അസുഖങ്ങളുള്ള വ്യക്തികൾക്കും മാസ്ക് നിർബന്ധമാണ്.
പനി, ജലദോഷം, ചുമ എന്നിവയുള്ള കുട്ടികളെ രോഗലക്ഷണങ്ങൾ കുറയുന്നത് വരെ വീട്ടിൽ നിർത്താനും രക്ഷിതാക്കളോട് നിർദ്ദേശിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.