കുറുകെ ചാടിയ നായയെ ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു; യുവാവിന്റെ വീട്ടിൽ അമ്മയെ കാണാനെത്തി നായ

ബെംഗളൂരു: ഇതിൽ നിങ്ങൾ ആശ്ചര്യപ്പെട്ടാലും അമ്പരന്നാലും മൃഗങ്ങൾക്കും ഹൃദയമുണ്ട് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് നെറ്റിസൺസ് ചർച്ച വിഷയമായിരിക്കുന്നത്.

നായകൾക്ക് അങ്ങേയറ്റം പശ്ചാത്താപമനോഭാവം ഉണ്ടാകുമോ എന്നറിയില്ല എന്നാൽ ഇവിടെ നടന്ന ഒരു സംഭവത്തിന്റെ വിശദാംശങ്ങൾ നിങ്ങൾ കേട്ടാൽ, നിങ്ങൾ തീർച്ചയായും ഒരു നിമിഷം വികാരാധീനനാകും.

അതിലുപരി മനുഷ്യർക്ക് ഇല്ലാത്ത പശ്ചാത്താപം ഒരു നായയ്ക്ക് ഉണ്ടോ എന്ന് നിങ്ങൾ അത്ഭുതപ്പെടുമെന്നതും തീർച്ച.

ഇതാണ് സംഭവം. അതായത്, ഒരു നായ ബൈക്കിന് കുറുകെ ചാടിയതോടെ, ബൈക്ക് ഡ്രൈവർ അപകടത്തിൽ പെടുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.

ബൈക്ക് യാത്രികന്റെ മരണത്തിന് കാരണമായ അതേ നായ മരിച്ചയാളുടെ വീട്ടിൽ വീട്ടുകാരുടെ മുന്നിൽ വന്ന് സങ്കടം പ്രകടിപ്പിച്ച് വീട്ടുകാരെ ആശ്വസിപ്പിച്ചു.

പ്രത്യേകിച്ച് മരിച്ച  യുവാവിന്റെ അമ്മയുടെ അടുത്തെത്തി സ്നേഹ പ്രകടനത്തിന്റെ ഭാഗമായി മുഖം നക്കി.

ദാവൻഗെരെ ജില്ലയിലെ ഹൊന്നാലി താലൂക്കിലെ കാസിനകെരെ ഗ്രാമത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്.

ഇവിടുത്തെ താമസക്കാരനായ തിപ്പേഷ് (21) കഴിഞ്ഞ വ്യാഴാഴ്ച കസിനകെരെ ഗ്രാമത്തിൽ നിന്ന് ആനവേരി ഗ്രാമത്തിലേക്ക് സഹോദരിയെ വിടാൻ പോയതായിരുന്നു.

ബൈക്ക് യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കുറുബറ വിട്‌ലാപുരയ്ക്ക് സമീപം വെച്ച്‌ അപകടത്തിൽ പെട്ടു.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിന് കുറുകെ വന്ന നായയെ ഇടിച്ച ശേഷം റോഡിൽ തെറിച്ചുവീണ ടിപ്പേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

വീടിന്റെ അടിത്തറയാകാൻ ഒരുങ്ങുകയായിരുന്ന 21കാരന്റെ മരണം എല്ലാവര്ക്കും തീരാനൊമ്പരമായി മാറി.

ഇതിനിടെ സംഭവം നടന്ന് മൂന്നാം ദിവസം തിപ്പേഷിന്റെ വീട്ടിലേക്ക് ഒരു നായ എത്തി.

ഇതേ നായയാണ് അപകട കാരണമെന്ന് കണ്ടവർ തിരിച്ചറിയുകയായിരുന്നു.

നേരെ വീട്ടിലേക്ക് വന്ന നായ അവിടെ കറങ്ങി നടക്കുക മാത്രമല്ല, തിപ്പേഷിൻറെ മുറിയിലേക്ക് പോകുകയും വീട്ടിൽ കണ്ണീരോടെ കിടന്നുറങ്ങുന്ന തിപ്പേഷിന്റെ അമ്മയുടെ അടുത്ത് ഇരുന്ന് അവരുടെ മുഖത്ത് നോക്കി മണിക്കൂറുകളോളം ഒരേ ഇരിപ്പിരുന്നു.

നായ രണ്ടു കൈകളും മുന്നോട്ട് നീട്ടി ക്ഷമ ചോദിക്കുന്ന ഭാവത്തോടെയാണ് നോക്കി ഇരുന്നത്.

മാത്രവുമല്ല ഇപ്പോൾ ഈ നായ വീട്ടിലുണ്ട്. വീട്ടിൽ നായ ഉണ്ടായിരിക്കേണ്ട പുറത്ത് അല്ല വീടിനുള്ളിൽ ഒരുകുടുംബാംഗത്തെ പോലെ വീടിനുള്ളിൽ കഴിയുകയാണ്.

എല്ലാവരുമായും കളിക്കുന്നു. അമ്മയോടൊപ്പമാണ് തിപ്പേഷ് കൂടുതൽ സമയവും ചെലവഴിക്കുന്നത്.

ഈ പട്ടിയെ ലാളിച്ച് അവരും വേദന മറക്കുകയാണ്. നഷ്ടപ്പെട്ട മകന്റെ വേദന മറയ്ക്കുകയാണ് ഈ നായ. നായയുടെ അടുപ്പം കണ്ട് കണ്ണീരിലാണ് ഇപ്പോൾ കുടുംബം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us