അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് 12 ട്രെയിനുകൾ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ.
എം.ജി.ആർ ചെന്നൈ സെൻട്രൽ-പുരി എക്സ്പ്രസും 17244 രായഗഡ-ഗുണ്ടൂർ എക്സ്പ്രസുമാണ് ഇന്ന് റദ്ദാക്കിയത്.
വിശാഖപട്ടണം-ഗുണ്ടൂർ എക്സ്പ്രസ് ഒക്ടോബർ 31ന് റദ്ദാക്കും. യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണം-രായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിലെ അലമന്ദ, കണ്ടകപ്പള്ളി പട്ടണങ്ങൾക്കിടയിൽ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനിന്റെ പിന്നിലെ രണ്ട് കോച്ചുകളും വിശാഖപട്ടണം-രായഗഡ പാസഞ്ചറിന്റെ ട്രെയിന്‍ എഞ്ചിനും പാളം തെറ്റിയിരുന്നു.
ഒമ്പത് ട്രെയിനുകൾ വിജയവാഡ-നാഗ്പൂർ-റായ്പൂർ-ജാർസുഗുഡ-ഖരഗ്പൂർ വഴി തിരിച്ചുവിട്ടിട്ടുണ്ട്
1. 28.10.2023ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ.22852 മംഗളൂരു സെൻട്രൽ-സന്ത്രഗച്ചി എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
2. 29.10.2023ന് SMV ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 12246 SMV ബെംഗളൂരു- ഹൗറ തുരന്തോ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
3. 29.10.2023ന് തിരുപ്പതിയിൽ നിന്ന് പുറപ്പെടുന്ന 20890 തിരുപ്പതി-ഹൗറ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
4. 29.10.2023ന് സെക്കന്തരാബാദിൽ നിന്ന് പുറപ്പെടുന്ന 12704 സെക്കന്തരാബാദ്- ഹൗറ ഫലക്നുമ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും
5. 29.10.2023ന് SMV ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 12864 SMV ബെംഗളൂരു- ഹൗറ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
6. 29.10.2023ന് SMV ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 22305 SMV ബെംഗളൂരു-ജാസിദിഹ് എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
7. ട്രെയിൻ നമ്പർ. 28.10.2023-ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന 22503 കന്യാകുമാരി-എസ്എംവി ബെംഗളൂരു വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
8. 29.10.2023ന് MGR ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12840 MGR ചെന്നൈ സെൻട്രൽ-ഹൗറ മെയിൽ വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
9. 29.10.2023ന് വാസ്കോഡഗാമയിൽ നിന്ന് പുറപ്പെടുന്ന 18048-ാം നമ്പർ വസോഡ ഗാമ-ഷാലിമർ ട്രെയിൻ വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.