ചുരത്തിൽ കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗത തടസം നേരിട്ടു

വയനാട്: താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ ഗതാഗത തടസ്സം നേരിട്ടു. ഒരു ബസ്സിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റൊരു ബസ്സിൽ ഇടിച്ച്‌ സാഹസികമായി ബസ്സ്‌ നിർത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ലഭിക്കുന്നതെ ഉള്ളു വിശദാംശങ്ങൾക്ക് ബംഗളുരു വാർത്തയെ ഫോളോ ചെയ്യൂക.  

Read More

ആഗോള വിപണിയിലേക്കുള്ള ഐഫോണുകൾ ഇനി ടാറ്റ ഇന്ത്യയിൽ നിർമ്മിക്കും; വിസ്‌ട്രോൺ പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ

ഡൽഹി: രണ്ടര വർഷത്തിനകം ആഭ്യന്തര, ആഗോള വിപണികൾക്കായി ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഈ വികസനം ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഉൽപ്പാദന വൈദഗ്ധ്യത്തിന് അടിവരയിടുകയും ലോകമെമ്പാടുമുള്ള ഐഫോൺ ഉപഭോക്താക്കൾക്ക് ഇനി ഇന്ത്യയിൽ നിന്നും തന്നെ ഐഫോൺ ലഭിക്കും ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ഐഫോൺ നിർമ്മാതാക്കളായി ടാറ്റ ഗ്രൂപ്പ് മാറും. “@GoI_MeitY ഗ്ലോബൽ ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനികളുടെ വളർച്ചയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നു, അത് ഇന്ത്യയെ തങ്ങളുടെ വിശ്വസ്ത ഉൽപ്പാദനവും കഴിവുറ്റ…

Read More

കേരളത്തിന് മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്; ബെംഗളൂരു – കൊച്ചി – ചെന്നൈ എന്നിവയെ ബന്ധിപ്പിച്ചാകും സർവീസ്

ബെംഗളൂരു: വന്ദേ ഭാരത് എക്‌സ്പ്രസിന് കേരളത്തിൽ മൂന്നാമത്തെ സർവീസ് ഉടൻ ഉണ്ടാകും. ചെന്നൈ, കൊച്ചി, ബംഗളൂരു എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ എല്ലാ വ്യാഴാഴ്ചയും ചെന്നൈയിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. റൂട്ടുകളിലെ വാരാന്ത്യ തിരക്ക് കൈകാര്യം ചെയ്യാൻ പ്രതീക്ഷിക്കുന്ന എട്ട് സർവീസുകളാണ് പുതിയ വന്ദേ ഭാരതിന് ഉണ്ടാവുക. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും സർവീസ് നടത്തുക. എറണാകുളം-ബെംഗളൂരു റൂട്ടിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിക്കും. ചെന്നൈ-ബെംഗളൂരു റൂട്ടിൽ രണ്ട് സർവീസുകളുണ്ടാകും.…

Read More

ബെംഗളൂരുവിൽ രാജ്യാന്തര വനിതാ കബഡി താരം ആത്മഹത്യ ചെയ്തു

ബെംഗളൂരു: കബഡി താരം ധനലക്ഷ്മി (25) നെലമംഗലയിലെ ആദർശ് നഗറിലെ വസതിയിൽ ആത്മഹത്യ ചെയ്തു. മൂന്ന് തവണ രാജ്യാന്തര തലത്തിൽ കബഡി മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ധനലക്ഷ്മിയെ മൈസൂരിൽ ദസറ ആഘോഷത്തിനിടെയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ധനലക്ഷ്മി ആത്മഹത്യ ചെയ്ത കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി കബഡി ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള ധനലക്ഷ്മി ബുധനാഴ്ച ഉച്ചയോടെയാണ് തൂങ്ങിമരിച്ചത്. ധനലക്ഷ്മി ആത്മഹത്യാ ചെയ്ത സമയം പിതാവ് വീട്ടിൽ ഉണ്ടായിരുന്നു. ഹാസൻ സ്വദേശിയായ ധനലക്ഷ്മിയുടെ കുടുംബം ബംഗളൂരുവിലേക്ക് താമസം മാറിയെത്തിയവരാണ്.…

Read More

ഭക്ഷ്യവിഷബാധ എന്ന് സംശയം; കൊച്ചിയില്‍‌ ആറ് പേര്‍ കൂടി ചികിത്സ തേടി

കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന പാലാ സ്വദേശി രാഹുല്‍ മരിച്ച സംഭവത്തില്‍ സമാന രീതിയിലെ ഭക്ഷ്യവിഷബാധയുമായി ആറ് പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. കാക്കനാട് സ്വദേശികളായ ഐഷ്ന അജിത് (34), അഥര്‍വ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണ് വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയതായി കണ്ടെത്തിയത്. അന്തരിച്ച രാഹുലിനെ സണ്‍റൈസ് ആശുപത്രിയിലെത്തിച്ച ദിവസം മറ്റു…

Read More

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റുള്ള മരണം; യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം

കൊച്ചി: ഷവർമ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെയാണോ ഇത് ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഇതേ ദിവസത്തിൽ സൺറൈസ് ആശുപത്രിയിൽ രണ്ട് പേർ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയതായി ഡി.എം.ഒ ക്ക് ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തു. 19ന് 6 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സ തേടിയതായി തൃക്കാക്കര മെഡിക്കൽ ഓഫീസർ ഡി.എം.ഒ…

Read More

പുതുതലമുറ സംരംഭകർ ഗാന്ധിജിയുടെ ജീവിതപാഠം ഉൾക്കൊള്ളണം: രാഷ്ട്രപതി 

മഹാത്മാഗാന്ധിയുടെ ജീവിതപാഠം ഉൾക്കൊണ്ടുകൊണ്ട് പുതുതലമുറ സംരംഭകർ വ്യാപാരത്തിന്റെ നൈതികത സ്വായത്തമാക്കണമെന്നു രാഷ്ട്രപതി ദ്രൗപതി മുർമു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ (ഐഐഎംബി ) സുവർണജൂബിലി വാരാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു . മഹാദ്മഗാന്ധി നാഷണൽ എക്സലൻസ് പ്രോഗ്രാമിലൂടെ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ വികസനത്തിനും പബ്ലിക് പോളിസി ഗവേഷണത്തിനുമായി ഐഐഎംബി നൽകിയ സംഭാവനകൾ പ്രശംസനീയമാണെന്നും രാഷ്‌ട്രപതി പറഞ്ഞു . സെന്റർ ഫോർ എന്റർപ്രാണേരിയൽ  ലേർണിംഗിലെ വനിതാ സംരംഭകരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി . 4 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ , വാക്കത്തോണുകൾ…

Read More

നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകുന്ന റാക്കറ്റ് പിടിയിൽ: അറസ്റ്റിലായത് 4 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനിടെ

ബെംഗളൂരു: ജില്ലാ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ച സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. സംഭവത്തിൽ കുഞ്ഞിനെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന മാലൂർ താലൂക്കിൽ ഒരു സ്ത്രീയെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. കോലാർ വനിതാ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കോലാർ ജില്ലാ ആശുപത്രിയിൽ നിന്ന് 4 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ കാണാതായത്. ആശുപത്രി ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് നടപടിയെടുക്കുകയും ഇരുചക്രവാഹനത്തിൽ…

Read More

റാപിഡോ ബെംഗളൂരുവിൽ ‘ഓട്ടോ പ്ലസ്’ സേവനം ആരംഭിച്ചു; ഓട്ടോ ഡ്രൈവർമാരിൽ നിന്ന് റദ്ദാക്കലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പ് അധിഷ്‌ഠിത ടാക്സി സർവീസായ റാപ്ഡിയോ നഗരത്തിൽ ‘ഓട്ടോ പ്ലസ്’ സേവനം ആരംഭിച്ചു. ഇത് റദ്ദാക്കാതെയുള്ള റൈഡുകൾ ഉറപ്പുനൽകുന്ന പ്രീമിയം ഓട്ടോറിക്ഷ സേവനമാണ് അത്‌കൊണ്ടുതന്നെ  ബുക്കിംഗ് നടത്തിക്കഴിഞ്ഞാൽ ഡ്രൈവർമാരിൽ നിന്ന് റദ്ദാക്കലുകളൊന്നും ഉണ്ടാകില്ലെന്ന് റാപിഡോയുടെ ‘ഓട്ടോ പ്ലസ്’ സേവനം ഉറപ്പ്നൽകി. എന്നിരുന്നാലും, സാധാരണ ഓട്ടോ നിരക്കുകളെ അപേക്ഷിച്ച് ഓട്ടോ പ്ലസ് സേവനത്തിന് ഉപഭോക്താക്കൾക്ക് 25 മുതൽ 30 ശതമാനം വരെ ചിലവ് അതികം വരുമെന്ന് മാധ്യമ റിപ്പോർട്ട് പറയുന്നു. സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്കിനേക്കാൾ കൂടുതലാണ് റാപ്പിഡോ…

Read More

ബെംഗളൂരു ഗതാഗതക്കുരുക്ക്: വിവിഐപികളുടെ യാത്ര കാരണം മഡിവാളയ്ക്ക് സമീപം കനത്ത തിരക്ക്; യാത്രക്കാർ കുടുങ്ങി

ബെംഗളൂരു: വിവിഐപിയുടെ യാത്ര കണക്കിലെടുത്ത് നഗരത്തിൽ വീണ്ടും ഗതാഗതക്കുരുക്കിന് കാരണമായി. നിരവധി യാത്രക്കാരെയാണ് ഇത് വലച്ചത്. Traffic jam near St John signal. So many cops deployed. #Bengaluru #TrafficJam #Bangalore pic.twitter.com/398pNrGX4a — Madhuri Adnal (@madhuriadnal) October 26, 2023 ഹൊസൂർ, മടിവാള, സെന്റ് ജോൺസ് സിഗ്നൽ എന്നിവിടങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. വിവിഐപികളുടെ സഞ്ചാരത്തിനായി മണിക്കൂറുകളോളം ഉണ്ടായ ഗതാഗതക്കുരുക്ക് ട്രാഫിക് പോലീസ് നിയന്ത്രിച്ചുവെങ്കിലും, ഇത് റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് കാരണമായി. There is heavy congestion…

Read More
Click Here to Follow Us