കേരള പോലീസിൽ നിന്നും അപകട രേഖകൾ ലഭിക്കണം എങ്കിൽ ഇനി പണം നൽകണം; പൊലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു; പട്ടിക പരിശോധിക്കാം

തിരുവനന്തപുരം: പോലീസിന്റെ സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ച് ഉത്തരവ് പുറത്തിറക്കി സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നു ലഭിക്കേണ്ട രേഖകൾക്ക് ഇനി പണം നൽകേണ്ടിവരും.

പുതുക്കിയ വില വിവരണ പട്ടിക

  • കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്ഐആർ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓരോന്നും ലഭിക്കാൻ 50 രൂപ വീതം ഇനി മുതൽ നൽകണം.
  • പൊലീസ് നായയെ വാടകയ്ക്ക് ലഭിക്കാൻ 7280 രൂപ നൽകണം.
  • വർലെസ് സെറ്റ് ഒന്നിനു 2425 രൂപ.
  • പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിനു അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി.
  • സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ 10000 രൂപയായും ഫീസ് നിരക്ക് ഉയർത്തി.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

അതെസമയം സർക്കാർ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ലിക്ക് ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്ക്ക്പണം നൽകേണ്ടതില്ലെന്നും ഉത്തരവിലുണ്ട്.

കൂടാതെ സ്വകാര്യ സുരക്ഷാ ആവശ്യത്തിനു പൊലീസ് ഉദ്യോ​ഗസ്ഥരെ ഉപയോ​ഗിക്കുന്നതിനുള്ള ഫീസും വർധിപ്പിച്ചു. സിഐ വരെയുള്ള ഉദ്യോ​ഗസ്ഥരെ ഇത്തരത്തിൽ ലഭിക്കും.

  • സിഐയെ നാല് മണിക്കൂർ വിട്ടുകിട്ടാൻ 3340 രൂപ.
  • രാത്രിയാണെങ്കിൽ 4370 രൂപ.
  • താഴെത്തട്ടിലുള്ള ഉദ്യോ​ഗസ്ഥർക്ക് ഇതിൽ കുറഞ്ഞ നിരക്കാണ്. റൈഫിൾ, കെയ്ൻ ഷീൽഡ്, മെറ്റൽ ക്യാപ് ഉൾപ്പെടെയാണ് ഈ തുക.

ഫിം​ഗർപ്രിന്റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലാ​ബ് എന്നിവയിൽ നിന്നുള്ള സേവന നിരക്കും ഉയർത്തി.

  • സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ അയക്കുന്ന ഡിഎൻഎ സാമ്പിളുകളുടെ പരിശോധനയ്ക്ക് 24,255 രൂപയാണ്.
  • ഫൊറൻസിക് ലാബിലെ ഹാർഡ് ഡിസ്ക് പരിശോധന, ഫോണുകളിലെ മെമ്മറി കാർഡ് ഉൾപ്പെടയുള്ളവയുടെ പരിശോധന എന്നിവയ്ക്കുള്ള തുകയും ഉയർത്തി.
  • വിദേശ ജോലിക്കടക്കം ആവശ്യമായ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റിന് ഇനി മുതൽ 610 രൂപ നൽകണം. നേരത്തെ ഇത് 555 രൂപയായിരുന്നു.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

സ്വകാര്യ ആവശ്യത്തിനു പൊലീസ് വാഹനങ്ങൾ വിട്ടുകിട്ടുന്നതിനും ചാർജ് ഉയർത്തി. മിനിമം ചാർജ് തുകയിലും വാഹനം കേടായാൽ നൽകേണ്ട തുകയിലും നേരിയ വർധനയുണ്ട്.

  • മൈക്ക് ലൈസൻസിനുള്ള ഫീസ് 15 രൂപ വർധിപ്പിച്ചു.
  • ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോ​ഗത്തിനു ഇനി മുതൽ 610 രൂപ.
  • ഇത്തരം വാഹനങ്ങൾ സംസ്ഥാനത്താകെ ഉപയോ​ഗിക്കുന്നതിനു അടുത്ത മാസം ഒന്ന് മുതൽ 6070 രൂപ നൽകണം. നേരത്തെ 5515രൂപയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts