രജനീകാന്ത് ചിത്രം ജയിലർ ബോക്സ് ഓഫീസിൽ കുതിച്ചുയരുന്നതിനിടെ ആരാധകരുടെ രൂക്ഷ വിമർശനത്തിന് ഇരയായിരിക്കുകയാണ് രജനികാന്ത്. ആഗോളതലത്തിൽ 500 കോടിയിലേക്ക് അടുക്കുന്ന സിനിമ തമിഴകത്തെ പല റെക്കോർഡുകളും തകർത്തിരിക്കുകയാണ്
എന്നാൽ ആഘോഷങ്ങളൊന്നുമില്ലാതെ യാത്രയിലാണ് രജനീകാന്ത് എന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി താരം കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ എത്തിയിരുന്നു. ഹിമാലയൻ സന്ദർശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കൊപ്പം ‘ജയിലർ’ കാണുമെന്ന് സൂപ്പർതാരം രജനികാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പം ‘ജയിലർ’ കാണാൻ യുപിയിലെത്തിയ രജനികാന്ത് യോഗി ആദിത്യനാഥിനെ സന്ദർശിച്ച വീഡിയോ വൈറൽ ആകുകയും ആരാധകരുടെ വിമർശനത്തിന് വഴിവെക്കുകയും ചെയ്തിരിക്കുകയാണ്. രജനികാന്ത് യോഗിയെ അഭിവാദ്യം ചെയ്ത്, കാൽതൊട്ടു വന്ദിച്ച് പൂച്ചെണ്ട് നൽകുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.
51 കാരനായ യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊടുന്ന 72 കാരനായ രജനികാന്ത്. ഇത് സഹിക്കാനാകുന്നില്ല.
At the age of 70's…this is bullshit and defaming yourself "Thalaiva".
Your living in Tamil Nadu and your so called "Vaazhavaikum Tamillaga Makkal" will not accept this shit to happen. Be like what you act in cinema!! @rajinikanth. Hard to see this in fan's POV…! https://t.co/AsMNzaZD95— Arxx_29 (@arvindr_29) August 19, 2023
വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ട ഒരാളുടെ കാൽക്കൽ വീഴുന്ന ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ. ദക്ഷിണേന്ത്യയുടെ അഭിമാനം നഷ്ടപ്പെടുകയാണ്.”
Waste meeting, damaged his own image by Rajinikanth. Should be avoided falling on his feet. Whole jailer movie positivity turns into the negative vibe. https://t.co/euwWkzYcdF
— Cric Irfan (@Irfan_irru_17) August 19, 2023
തലൈവർ എന്ന് വിളിക്കുന്നവർ ലജ്ജിക്കണം. ഇത്രയും ശക്തമായ സിനിമ പാരമ്പര്യമുള്ള രജനികന്തിനെപ്പോലുള്ള ഒരു മനുഷ്യൻ 20 വയസിന് താഴെയുള്ള ഒരാളുടെ കാലിൽ വീഴുന്നത് വെറുപ്പുളവാക്കുന്നു. എന്നിങ്ങനെയാണ് ആരാധകരുടെ കമെന്റുകൾ
ജയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തുക്കൾക്കൊപ്പം ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങളും ബദരീനാഥ് ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.ഝാര്‍ഖണ്ഡില്‍ നിന്നാണ് രജനികാന്ത് ഉത്തര്‍പ്രദേശിലേക്ക് എത്തിയത്. ജാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിലും രജനി ദർശനം നടത്തിയിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.