ച​ന്ദ്ര​യാ​നു​ മുൻപ് ലൂ​ണ പേ​ട​കം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​മെന്ന് പ്രഖ്യാപിച്ച റഷ്യന്‍ ചാന്ദ്രദൗത്യം പ്രതിസന്ധിയില്‍

റഷ്യന്‍ ചാന്ദ്രദൗത്യം പ്രതിസന്ധിയില്‍. ലൂണ 25 പേടകത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ലാന്‍ഡിംഗിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്‌നം പരിശോധിച്ചു വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നു.

ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ 3 വി​ക്ഷേ​പി​ച്ച് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ്  റ​ഷ്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ലൂ​ണ-25 പേ​ട​കം സോ​യൂ​സ് 2.1 ബി ​റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു വി​ക്ഷേ​പി​ച്ച​ത്..  ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.

  കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍

ച​ന്ദ്ര​യാ​നു​മു​ന്പ് ലൂ​ണ പേ​ട​കം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​മെ​ന്നാ​യി​രു​ന്നു റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ പ്ര​ഖ്യാ​പ​നം. 1976ലെ ​ലൂ​ണ-24 ചാ​ന്ദ്ര​ദൗ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് 47 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു റ​ഷ്യ​യു​ടെ ലൂ​ണ-25 ചാ​ന്ദ്ര​ദൗ​ത്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us