കൊക്കക്കോളയും പെപ്സിയുമെല്ലാം പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണായ ‘ടെസ്റ്റോസ്റ്റിറോണ്‍’ കൂടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
‘ടെസ്റ്റോസ്റ്റിറോണ്‍’ ഹോര്‍മോണ്‍ ഉത്പാദനം കൂടുമ്ബോള്‍ അത് സ്വാഭാവികമായും പുരുഷന്മാരിലെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും.
ഇതിന് പുറമെ ഈ പാനീയങ്ങള്‍ പുരുഷന്മാരുടെ ലൈംഗികാവയവമായ പുംബീജഗ്രന്ഥി അഥവാ വൃഷണത്തിന്‍റെ വലുപ്പം കൂട്ടുമെന്നും അങ്ങനെയും ലൈംഗികാരോഗ്യം മെച്ചപ്പെടുമെന്നും പഠനം വിശദീകരിക്കുന്നു.
എന്നാല്‍ ഇതിന് നേര്‍വിപരീതമായ നിരീക്ഷണങ്ങളാണ് മുൻകാലങ്ങളില്‍ പല പഠനങ്ങളും പങ്കുവച്ചിട്ടുള്ളത്.
അതായത്, കാര്‍ബണേറ്റഡായ പാനീയങ്ങള്‍ (കൊക്കക്കോളയും പെപ്സിയും അടക്കം) ബീജത്തിന്‍റെ ആരോഗ്യത്തെ പ്രതികൂമായി സ്വാധീനിക്കുമെന്നും ‘ടെസ്റ്റോസ്റ്റിറോണ്‍’ ഉത്പാദനം കുറയ്ക്കുമെന്നും ആണ് ഈ പഠനങ്ങളെല്ലാം തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.