ഗതാഗതക്കുരുക്ക് മൂലം നഗരത്തിന് പ്രതിവർഷ നഷ്ടം 19,725 കോടി രൂപയെന്ന് പഠനം

ബെംഗളൂരു: നഗരത്തിൽ പൂർണമായി പ്രവർത്തനക്ഷമമായ 60 മേൽപ്പാലങ്ങൾ ഉണ്ടായിട്ടും ഗതാഗതക്കുരുക്ക് കാരണം ബെംഗളൂരുവിന് റോഡ് ഉപയോഗത്തിന് 19,725 കോടി രൂപ നഷ്ടമെന്ന് പഠനങ്ങൾ.

നഗരത്തിൽ പൂർണമായും പ്രവർത്തനക്ഷമമായ 60 ഫ്‌ളൈ ഓവറുകളുണ്ടെങ്കിലും, കാലതാമസം, തിരക്ക്, സിഗ്‌നലുകളിലെ തടസ്സം, വേഗത കുറഞ്ഞ വാഹനങ്ങളുടെ തടസ്സം, വാഹനത്തിന്റെ ഇന്ധനനഷ്ടം, യാത്രക്കാരുടെ സമയനഷ്ടം, ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പണമാക്കി കാണണക്കാക്കുമ്പോൾ ഐടി ഹബ്ബിന്റെ റോഡ് ഉപയോക്താക്കൾക്ക് 19,725 കോടി രൂപയുടെ നഷ്ടമാകുന്നതായി പ്രമുഖ ട്രാഫിക്, മൊബിലിറ്റി വിദഗ്ധൻ എംഎൻ ശ്രീഹരിയും സംഘവും കണ്ടെത്തി.

ഗതാഗതത്തിനായുള്ള നിരവധി സർക്കാരുകളുടെയും സ്മാർട്ട് സിറ്റികളുടെയും ഉപദേഷ്ടാവ് കൂടിയായ ശ്രീഹരി, ട്രാഫിക് മാനേജ്‌മെന്റ്, റോഡ് ആസൂത്രണം, മേൽപ്പാലങ്ങൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് സമർപ്പിച്ചു.

ട്രാഫിക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബെംഗളൂരുവിനെ സഹായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന് കർണാടക സർക്കാരിനോട് പ്രമുഖ ട്രാഫിക് ആൻഡ് മൊബിലിറ്റി വിദഗ്ധൻ എംഎൻ ശ്രീഹരി ആവശ്യപ്പെട്ടു.

ബെംഗളൂരു നഗരത്തിന്റെ വളർച്ചയുമായി പൊരുത്തപ്പെടുന്ന തരത്തിൽ റോഡുകളുടെ ആസൂത്രണവും നിർമ്മാണവും അദ്ദേഹം ശുപാർശ ചെയ്തിട്ടുണ്ട്.

സ്വകാര്യ ഗതാഗതത്തിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് നഗരത്തിലെ പൊതുഗതാഗത ശൃംഖല വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ശക്തമായി വാദിച്ചു.

2017-ൽ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) പുതുക്കിയ മാസ്റ്റർ പ്ലാൻ 2031 പുറത്തിറക്കിയപ്പോൾ, ഗതാഗതക്കുരുക്ക് മൂലം ഉൽപ്പാദനക്ഷമത നഷ്ടപ്പെടുന്നതിനെ കുറിച്ചും ഡോക്യുമെന്റ് സൂചിപ്പിച്ചു.

പ്രതിവർഷം 600 ദശലക്ഷം മനുഷ്യ മണിക്കൂർ നഷ്ടപ്പെടുന്നു, ഇത് നഗരത്തിന് 3,700 കോടി രൂപ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഈ 3,700 കോടിയിൽ, 1,350 കോടി രൂപ  ഇന്ധനച്ചെലവ് നഷ്ടമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us