അമൃത- ഗോപി സുന്ദർ വേർപിരിയൽ വാർത്തകൾക്കിടെ വൈറലായി അഭയ ഹിരണ്‍മയിയുടെ പോസ്റ്റ് 

ഗായിക അഭയ ഹിരൺമയി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അഭയ സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടാറുള്ള ഒരു ഗായികയാണ്.

അഭയ പങ്കുവയ്‌ക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ട് തരംഗമാകാറുണ്ട്.

ഇപ്പോഴിതാ അഭയ ഹിരൺമയിയുടെ കുറിപ്പാണ് ഓൺലൈനിൽ ശ്രദ്ധയാകർഷിക്കുന്നത്.

ഇത് കൂടി വായിക്കുക; ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ; അൺഫോളോ ചെയ്തു; പ്രണയം പ്രഖ്യാപിച്ച പോസ്റ്റും ഇല്ല https://bengaluruvartha.in/2023/07/16/movies/132585/

ലാത്തിരികളും പൂത്തിരികളുംകൊണ്ട് ജീവിതം ആഘോഷിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അഭയ ഹിരണ്മയി സാമൂഹ്യ മാധ്യമത്തിൽ എഴുതിയിരിക്കുന്നത്.

കമ്പിത്തിരിയും മത്താപ്പുമായാണ് എന്റെ ആഘോഷമെന്നും എഴുതിയിരിക്കുകയാണ് അഭയ ഹിരൺമയി.

അലങ്കാര ദീപങ്ങൾക്ക് നടുവിലുള്ള തന്റെ ഫോട്ടോയും അഭയ ഹിരൺമയി പങ്കുവെച്ചിട്ടുണ്ട്.

എന്തായാലും ഗായിക അഭയ ഹിരൺമയിയുടെ ഫോട്ടോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

‘നാക്കു പെന്റ നാക്കു ടാക്ക’ എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരൺമയി പിന്നണി ഗായികയാകുന്നത്.

ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘വിശ്വാസം, അതല്ലേ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണി റോജു’, ‘ടു കണ്‍ട്രീസ്’, ‘ജെയിംസ് ആൻഡ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’, ‘ജോഷ്വ’ തുടങ്ങി നിരവധി സിനിമകള്‍ക്കായി അഭയ ഹിരണ്‍മയി ഗാനം ആലപിച്ചിട്ടിട്ടുണ്ട്. ഗോപി സുന്ദറായിരുന്നു ഇവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഗോപിയുമായുള്ള ബന്ധം അവസാനിച്ചതിനു ശേഷം ഇരുവരുടെയും നേരെ സൈബർ ആക്രമണം നടന്നിരുന്നു. പിന്നീട് അമൃത സുരേഷ് ഒപ്പമായി ജീവിതം. അതും സൈബർ ലോകം ആക്രമിച്ചു.

ഇപ്പോഴിതാ അവരും വേർപിരിയുന്നു എന്ന തരത്തിൽ ആണ് വാർത്തകൾ വരുന്നത്.

ഗോപി സുന്ദര്‍ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച ‘ഖല്‍ബില്‍ തേനൊഴുകണ കോയിക്കോട്’ എന്ന ഗാനമാണ് അഭയ ഹിരണ്‍മയിയെ പ്രശസ്‍തയാക്കുന്നത്.

നിരവധി ആല്‍ബങ്ങളിലും അഭയ പാടിയിട്ടുണ്ട്. ഗായിക അഭയ ഹിരണ്‍മയി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

അഭയ ഹിരൺമയിയുടെ ഫാഷൻ സെൻസ് ഫോട്ടോകളിൽ പ്രകടമാകാറുമുണ്ട്. ഗോപി സുന്ദറുമായി പ്രണയത്തിലായ കാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു അഭയം.

ഇരുവരും വർഷത്തോളം പ്രണയത്തിലായിരുന്നു. ബ്രേക്ക് അപ്പായത് കഴിഞ്ഞ വർഷമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us