ബെംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ 42 .49 കിലോമീറ്റർ യാത്ര സാധ്യമാക്കുന്ന കെ.ആർ പുരം – ബയ്യപ്പനഹള്ളി രണ്ടര കിലോമീറ്റർ ഇടപ്പാത തുറക്കൽ ഒരു മാസം കൂടി വൈകിയേക്കും.
റെയിൽവേ സുരക്ഷ കമ്മീഷണറുടെ പരിശോധന ഓഗസ്റ്റ് 20 ന് ശേഷം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്.
ഈ മാസം അവസാനത്തോടെ തുറക്കാമെന്നാണ് നേരെത്തെ പ്രഖ്യാപിച്ചിരുന്നത്. പാതയിലെ സിഗ്നലിങ് സംവിധാനം ഒരുക്കലും ബെന്നിഗനഹള്ളി സ്റ്റേഷൻ നിർമാണവും ഇനിയും പൂർത്തിയാക്കാൻ ഉണ്ട്.
ഇതിനൊപ്പം കെങ്കേരി – ചല്ലഘട്ട (1 . 5 കിലോമീറ്റർ) പാതയുടെ കൂടെ നിർമാണവും പൂർത്തിയാക്കാനുണ്ട്. ഈ പാത കൂടി തുറക്കുന്നതോടെ മെട്രോയിൽ ചല്ലഘട്ട മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള 42 .49 കിലോമീറ്റർ ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ട് പിന്നിടാൻ ആകും.
കെ.ആർ പുരം മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള 13 കിലോമീറ്റർ പാത ഇക്കഴിഞ്ഞ മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്.
നിലവിൽ ബയ്യപ്പനഹള്ളി, കെ.ആർ പുരം സ്റ്റേഷനുകളിൽ ഇറങ്ങുന്ന യാത്രക്കാരെ ബി.എം.ടി.സി ഫീഡർ ബസുകളാണ് ഇരുവശങ്ങളിലേക്കും എത്തിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.