ബെംഗളൂരു: മുൻ ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സംഘത്തിനു പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ കർണാടക സർക്കാർ.
ആർ.എസ്.എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കർ ഭൂമി നൽകിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു.
തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബൊമ്മൈ പതിച്ചുനൽകിയ മറ്റു ഭൂമികൾക്കെതിരെയും നടപടിയുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിൽ ഏക്കർകണക്കിനു ഭൂമി ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയത്.
എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബി.ജെ.പി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ബംഗളൂരു സൗത്തിൽ വിവിധ സംഘടനകൾക്ക് മുൻ സർക്കാർ നൽകിയ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.