ബെംഗളൂരു: നഗരത്തിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഓണക്കാല യാത്രയ്ക്ക് പതിവായി ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ കേരള ആര്‍ടിസി നടത്തുന്ന അധിക സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
കേരളത്തിൽ നിന്നും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് കേരള ആര്‍ടിസി നടത്തുന്ന അധിക സർവ്വീസുകൾ. അതേസമയം സൂപ്പർ എക്സ്പ്രസിന് മുകളിലേക്കുള്ള ക്ലാസ് ബസുകളിൽ ഫ്ലെക്സി നിരക്കുകളായതിനാൽ ഇത്തവണ ഓണക്കാല യാത്രകൾ ചെലവേറും.
സർവീസുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകളും enteksrtc, ente ksrtc neo oprs എന്നീ മൊബൈൽ ആപ്പുകൾ ഉപയോഗിക്കാം.
ഉത്സവ ദിനങ്ങളിൽ 30 ശതമാനം വരെയാണ് നിരക്ക് കൂടുക. ഉത്സവ ദിവസങ്ങൾ അല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം നിരക്ക് കുറയും.
കേരളത്തിൽ നിന്നും 21.08.2023 മുതൽ 04.09.2023 വരെയുള്ള അധിക സർവ്വീസുകളുടെ പട്ടിക ചുവടെ;
22.30 കോഴിക്കോട്- ബെംഗളൂരു (S/DIx.)- മാനന്തവാടി , കുട്ട വഴി.
22.15 – കോഴിക്കോട്- ബെംഗളൂരു (S/DIx.)- മാനന്തവാടി , കുട്ട വഴി.
22.50 – കോഴിക്കോട്- ബെംഗളൂരു(S/Exp.)- മാനന്തവാടി , കുട്ട വഴി.
23.15 കോഴിക്കോട്- ബെംഗളൂരു (S/Exp.)- മാനന്തവാടി , കുട്ട വഴി.
21.15 തൃശ്ശൂർ – ബെംഗളൂരു (S/DIx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
18.30 എറണാകുളം – ബെംഗളൂരു (S/DIx.) – പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
19.30 എറണാകുളം – ബെംഗളൂരു (S/Dlx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
18.10 കോട്ടയം – ബെംഗളൂരു – (S/Exp.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
9.01 കണ്ണൂർ – ബെംഗളൂരു– (S/Exp.)- ഇരിട്ടി വഴി
22.10 കണ്ണൂർ – ബെംഗളൂരു- (S/Dlx.)- ഇരിട്ടി വഴി
17.30 പയ്യന്നൂർ – ബെംഗളൂരു – (S/Exp.)- ചെറുപുഴ വഴി
20.00 തിരുവനന്തപുരം-ബെംഗളൂരു (S/Dlx.)- നാഗർകോവിൽ , മധുര വഴി
18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) നാഗർകോവിൽ വഴി
19.30 എറണാകുളം – ചെന്നൈ (S/Dlx.)- കോയമ്പത്തൂർ, സേലം വഴി
ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകളുടെ പട്ടിക;
15.35 ബെംഗളൂരു – കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മൈസൂരു , ബത്തേരി വഴി
19.45 ബെംഗളൂരു – കോഴിക്കോട് (S/Dlx.) – കുട്ട, മാനന്തവാടി വഴി
20.15 ബെംഗളൂരു– കോഴിക്കോട് – (S/Exp.) – കുട്ട, മാനന്തവാടി വഴി
20.50 ബെംഗളൂരു – കോഴിക്കോട് (S/Exp.) – കുട്ട, മാനന്തവാടി വഴി
19.15 ബെംഗളൂരു – തൃശ്ശൂർ (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
17.30 ബെംഗളൂരു – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
18.45 ബെംഗളൂരു – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
18.10 ബെംഗളൂരു– കോട്ടയം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
21.40 ബെംഗളൂരു– കണ്ണൂർ (S/Exp.)- ഇരിട്ടി വഴി
20.30 ബെംഗളൂരു– കണ്ണൂർ- (S/Dlx.)- ഇരിട്ടി വഴി
22.15 ബെംഗളൂരു– പയ്യന്നൂർ (S/Exp.)- ചെറുപുഴ വഴി
18.00 ബെംഗളൂരു – തിരുവനന്തപുരം (S/Dlx.) -നാഗർകോവിൽ വഴി
18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)-നാഗർകോവിൽ വഴി
17.30 ചെന്നൈ – എറണാകുളം (S/Dlx.) സേലം കോയമ്പത്തൂർ വഴി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.