ഗവൺമെന്റ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ഒരുങ്ങുന്നു 

ബെംഗളൂരു∙ ഗവ.ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ആലോചന. പൊതുജനാരോഗ്യ രംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ മുന്നോട്ടുവച്ച 21 നിർദ്ദേശങ്ങളിലൊന്നാണ് ഇത്. ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന് സമർപ്പിച്ചു. സർക്കാർ അംഗീകരിക്കുന്നതോടെ ഗവ.ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടവിഴയ്ക്ക് സാധ്യതയുണ്ട്. ഗവ.ഡോക്ടർമാരുടെ കടുത്ത എതിർപ്പിനെ മറികടന്നു വേണം ഇത് നടപ്പിലാക്കാൻ.   20 സംസ്ഥാനങ്ങൾ ഇതു നേരത്തെ നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സർക്കാർ സർവീസിലെ ആളുകൾക്ക് നോൺ പ്രാക്ടിസിംഗ് അലവൻസ് നൽകുന്നുണ്ട്. ഇതു കൂടാതെ നിർബന്ധിത ഗ്രാമീണ…

Read More

വൈ. എസ് ഷർമിള കോൺഗ്രസിലേക്ക്

ബെംഗളൂരു: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിള കോണ്‍ഗ്രസിലേക്ക്‌. ഇതിന്റെ ഭാഗമായി ഷർമിളയുടെ വൈ എസ് ആർ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കും. മെയ്‌ 29 നു ഷർമിള ബെംഗളൂരുവിൽ എത്തി ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. അവസാന ഘട്ട ചർച്ചകൾക്കായി വ്യാഴാഴ്ച ഷർമിള ഡൽഹിയിലെത്തി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

Read More

നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയില്‍ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി ശിവയാണ് (26) അറസ്റ്റിലായത്. സിര്‍സിയില്‍ ഒരുമാസമായി ദിവസവേതന തൊഴിലെടുത്തു വരുകയായിരുന്നു ശിവ. കഴിഞ്ഞ ദിവസം വൈകീട്ടാണ് മദ്യലഹരിയിലായിരുന്ന ശിവ, അയല്‍വാസിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് സിര്‍സി ന്യൂ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഭീമശങ്കര്‍ പറഞ്ഞു. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ കേബിള്‍ ഉപയോഗിച്ച്‌ കഴുത്തുമുറുക്കി കൊല്ലാനും ശ്രമിച്ചു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസും…

Read More

വാസ്തു ദോഷം; അന്ധ വിശ്വാസത്തെ പുറംകാലു കൊണ്ട് തൊഴിച്ച് തെക്കൻ വാതിലൂടെ അകത്ത് കയറി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: അന്ധ വിശ്വാസങ്ങൾക്ക് എതിരെയുള്ള ധീരമായ തീരുമാനങ്ങൾക്ക് പേരുകേട്ട കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാസ്തു കാരണങ്ങളാൽ ദീർഘകാലമായി അടച്ചിട്ടിരുന്ന വിധാന സൗധയിലെ ഓഫീസിന്റെ തെക്കേ വാതിലിലൂടെയാണ് പ്രവേശിച്ചത്. ഈ വാതിലിലൂടെയുള്ള സഞ്ചാരം തങ്ങളുടെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുമെന്ന് ‘വാസ്തു’ വിദഗ്ദർ അഭിപ്രായപ്പെട്ടതിനാൽ മുൻ മുഖ്യമന്ത്രിമാർ ഈ വാതിലിലൂടെ പ്രവേശിക്കാൻ ഭയപ്പെട്ടിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.   എന്നാൽ ഓഫീസിൽ കയറിയ സിദ്ധരാമയ്യ തെക്കൻ വാതിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ജീവനക്കാരോട് ഇതിന്റെ കാരണം തിരക്കുകയും ചെയ്തു. ജീവനക്കാർ ‘വാസ്തു’ കാരണങ്ങൾ വിശദീകരിച്ചപ്പോൾ, സിദ്ധരാമയ്യ ചിരിച്ചുകൊണ്ട്…

Read More

നഗരത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയെ 43 തവണ മർദിച്ച അധ്യാപികയ്ക്കെതിരെ കേസ്

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ കടുഗോഡിയിലുള്ള സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചതിന് അധ്യാപകയെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബുധനാഴ്ച സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയത് മുഖത്തും ശരീരത്തിലും നീലകലർന്ന പാടുകളോടെയാണ് ഇത് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മ ചോദ്യം ചെയ്തപ്പോൾ അധ്യാപികൻ തന്നെ മർദിച്ചതായി ഇയാൾ വെളിപ്പെടുത്തി. ഉടൻ തന്നെ അധ്യാപകർ കൂടിയായ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രിൻസിപ്പലിനോട് പരാതിപ്പെട്ടു. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച രക്ഷിതാക്കൾ അധ്യാപിക കുട്ടിയെ 43 തവണ മർദിച്ചതായി കണ്ടെത്തി. സംഭവത്തെ തുടർന്ന് സോഷ്യൽ സയൻസ്…

Read More

ഖുശ്ബു വീണ്ടും ആശുപത്രിയിൽ 

ചെന്നൈ : നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവിനെ നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയ കഴിഞ്ഞെന്നും ആരോഗ്യം വീണ്ടെടുത്തുവരുന്നതായും ഖുശ്ബു ട്വീറ്റ് ചെയ്തു. ആശുപത്രി കിടക്കയിൽനിന്നുള്ള ചിത്രവും പങ്കുവെച്ചു. ഇതിനുമുമ്പ് ഏപ്രിലിലും ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് വൈറൽ പനിയെത്തുടർന്നായിരുന്നു ചികിത്സ തേടിയത്. 80കളിലും 90കളിലും തമിഴ് സിനിമയിലെ മുൻനിര നടിയായിരുന്നു ഖുശ്ബു . ആദ്യമായി ഒരു നടിക്ക് ക്ഷേത്രം പണിത് ആരാധകർ ആഘോഷിച്ചെങ്കിൽ അത് ഖുശ്ബുവിനായിരുന്നു. രജനി, കമൽ, വിജയകാന്ത്, ശരത്കുമാർ, സത്യരാജ്, ചിരഞ്ജീവി എന്നിവരുൾപ്പെടെ…

Read More

ബെംഗളുരു നമ്മ മെട്രോ ; നാഗവാര – കല്ലേന അഗ്രഹാര പിങ്ക് ലൈൻ അടുത്ത വർഷം മുതൽ

ബെംഗളൂരു: നാഗവാരയ്ക്കും കല്ലേന അഗ്രഹാരയ്ക്കും ഇടയിലുള്ള ബെംഗളൂരു മെട്രോയുടെ 21.25 കിലോമീറ്റർ പിങ്ക് ലൈനിന്റെ പ്രവൃത്തി 2024 ഡിസംബറിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ടുകൾ. ഔട്ടർ റിംഗ് റോഡും ബന്നാർഘട്ട റോഡും തമ്മിലുള്ള മെട്രോ കണക്റ്റിവിറ്റി നഗരത്തിലെ ഗതാഗത രംഗം പൂർണ്ണമായും മാറ്റുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ഭൂഗർഭ ടണലിംഗ് തടസ്സങ്ങൾ വളരെ പിന്നിലായതിനാൽ, ഈ റീച്ച്-6 ലൈനിലെ ഡയറി സർക്കിളിനും നാഗവാരയ്ക്കും ഇടയിലുള്ള 13.89 കിലോമീറ്റർ ഭൂഗർഭ ഇടനാഴിയിൽ മൂന്ന് സ്റ്റേഷനുകളിലേക്ക് പ്രവേശനം നൽകുന്നതോടെ കാര്യങ്ങൾ സുഗമമാകും.…

Read More

ശിവാജി നഗർ ഇനി പുതിയ രൂപത്തിലേക്ക്; നഗരത്തിൽ ഭൂഗർഭ മെട്രോ സ്റ്റേഷൻ ബസ് ടെർമിനലുമായി ബന്ധിപ്പിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷൻ നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതോടെ മുഖം മാറ്റാൻ ഒരുങ്ങി ശിവാജി നഗർ. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ശിവാജിനഗറിൽ ബി.എം.ടി.സി ബസ് ടെര്മിനലിനോട് ചേർന്നാണ് ഭൂഗർഭ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നത്. കല്ലേന അഗ്രഹാര – നാഗവര പിങ്ക് ലൈൻ പാതയുടെ ഭാഗമായ ശിവാജിനഗർ സ്റ്റേഷനിൽ നിന്ന് ബസ് ടെർമിനലിലേക്ക് നേരിട്ട് പ്രേവേശിക്കാൻ സാധിക്കും. ബൗറിങ് മെഡിക്കൽ കോളേജ്, റാസൽ മാർക്കറ്റ്, സെന്റ് മേരീസ് ബസലിക്ക, കൊമേർഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് മെട്രോ സ്റ്റേഷൻ സൗകര്യപ്രദമാണ്. ശിവാജിനഗർ ചോട്ടാ മൈതാനത്ത് 2019…

Read More

സംസ്ഥാനത്ത് കഞ്ചാവ് കൃഷിയും കച്ചവടവും; മലയാളി ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ പിടിയിൽ

ബെംഗളൂരു: രണ്ട് വ്യത്യസ്‌ത കേസുകളിലായി മലയാളി അടക്കം അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളെ കഞ്ചാവ് കൃഷിയും കച്ചവടവും നടത്തിയതിന് ജില്ലാ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് 42,000 രൂപ വിലവരുന്ന ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റിലായവർ: തമിഴ്‌നാട് കൃഷ്ണഗിരിയിലെ ജക്കപ്പനഗർ സ്വദേശിയും പുർലെ ശിവഗംഗ ലേഔട്ടിൽ താമസക്കാരനുമായ വിഘ്‌നരാജ് (28); കേരളത്തിലെ ഇടുക്കി ജില്ലക്കാരനായ വിനോദ് കുമാർ (27), തമിഴ്‌നാട്ടിലെ ധർമപുരി സ്വദേശികളായ പാണ്ടിദൊറൈ (27), ഇരുവരും പുർലെയിലാണ് താമസിക്കുന്നത് ; വിജയപുര സ്വദേശി അബ്ദുൾ ഖയാം, വിജയനഗർ ജില്ലയിലെ കോട്ടൂർ സ്വദേശി അർപിത…

Read More

സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഇനി എല്ലാവർക്കും പ്രവേശനം

ബെംഗളൂരു : സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾ എല്ലാ ജാതിയിലും ലിംഗത്തിലും പെട്ട ആളുകൾക്ക് തുറന്നുകൊടുക്കുന്നത് കോൺഗ്രസ് സർക്കാർ ഉറപ്പാക്കുമെന്ന് മുസ്രയ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും പുറത്ത് എല്ലാ ജാതിയിലും പെട്ട ആളുകളെ ആരാധനാലയങ്ങൾ സന്ദർശിക്കാൻ അനുവദിക്കുമെന്ന് ബോർഡുകൾ സ്ഥാപിക്കുമെന്ന് റെഡ്ഡി പറഞ്ഞു. “ബോർഡുകൾ ഇതിനകം വരാൻ തുടങ്ങിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു . മുസ്രൈ ക്ഷേത്രങ്ങൾക്ക് പുറത്ത് ഇത്തരം ബോർഡുകൾ നിർബന്ധമാക്കണമെന്ന് റെഡ്ഡി ഉത്തരവിട്ടതായി കർണാടക കോൺഗ്രസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ദളിത് അല്ലെങ്കിൽ സ്ത്രീ എന്നതിന്റെ…

Read More
Click Here to Follow Us