ഖുശ്ബു വീണ്ടും ആശുപത്രിയിൽ 

ചെന്നൈ : നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവിനെ നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയത്.

ശസ്ത്രക്രിയ കഴിഞ്ഞെന്നും ആരോഗ്യം വീണ്ടെടുത്തുവരുന്നതായും ഖുശ്ബു ട്വീറ്റ് ചെയ്തു. ആശുപത്രി കിടക്കയിൽനിന്നുള്ള ചിത്രവും പങ്കുവെച്ചു.
ഇതിനുമുമ്പ് ഏപ്രിലിലും ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് വൈറൽ പനിയെത്തുടർന്നായിരുന്നു ചികിത്സ തേടിയത്.

  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി

80കളിലും 90കളിലും തമിഴ് സിനിമയിലെ മുൻനിര നടിയായിരുന്നു ഖുശ്ബു . ആദ്യമായി ഒരു നടിക്ക് ക്ഷേത്രം പണിത് ആരാധകർ ആഘോഷിച്ചെങ്കിൽ അത് ഖുശ്ബുവിനായിരുന്നു.

രജനി, കമൽ, വിജയകാന്ത്, ശരത്കുമാർ, സത്യരാജ്, ചിരഞ്ജീവി എന്നിവരുൾപ്പെടെ നിരവധി പ്രമുഖ തെന്നിന്ത്യൻ ഭാഷാ നായകന്മാർക്കൊപ്പം അഭിനയിച്ചട്ടുണ്ട് , സംവിധായകൻ സുന്ദർ സിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു .

വിവാഹശേഷവും ഖുശ്ബു ശക്തമായ വേഷങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts