ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന 250 ഇന്ദിരാ കാൻ്റീനുകൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നഗരത്തിലെ ഓരോ വാർഡിലും ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ദിരാ കാൻ്റീനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഇന്ദിരാ കാന്റീന്‍ സേവനവും അതിന്റെ നടത്തിപ്പും സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ആശുപത്രികൾ, ബസ് ടെർമിനലുകൾ, താലൂക്ക് ഓഫീസുകൾ, കോളേജുകൾ എന്നിവയുടെ സമീപത്താണ് പുതിയ ഇന്ദിരാ കാന്റീനുകൾ സ്ഥാപിക്കുക. ഭക്ഷണത്തിൻ്റെ ഗുണനിലവാരം, അളവ്, എന്നിവ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. കേന്ത്രീകഥാ അടുക്കളയിൽനിന്നും
ഭക്ഷണം എത്തിക്കുന്നതിന് പുതിയ ടെൻഡർ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കാന്റീനുകൾ പുനരുജ്ജീവിപ്പിക്കുമെന്നും സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. 2013-18- ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്.