സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമായി കാണരുത്; ഹൈക്കോടതി 

കൊച്ചി : സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ഹൈക്കോടതി. റഹ്ന ഫാത്തിമയുടെ കേസ്റദ്ദാക്കിയ വിധിയിലാണ് ഹൈകോടതിയുടെ പരാമർശം. ഇത്തരം സന്ദർഭങ്ങളിൽ സാഹചര്യം വിലയിരുത്തി ആവണം ഇത് കുറ്റകരമാണോ എന്ന് വിലയിരുത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. പുരുഷൻറെ നഗ്നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല.ഷർട്ട് ധരിക്കാതെ പുരുഷന്മാർക്ക് നടക്കാം.കൂടാതെ പുലികളി തെയ്യം തുടങ്ങി കലാരൂപങ്ങളിൽ പുരുഷന്മാരുടെ ദേഹത്ത് ചായം പുരട്ടി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്ന ശരീരത്തെ ചിലർ ലൈംഗികതക്കോ ആഗ്രഹപൂർത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

താഴ്ന്ന ജാതികാരായ സ്ത്രീകൾക്ക് മാറിടം മറയ്ക്കാൻ പ്രക്ഷോഭം നടത്തേണ്ടിവന്ന സംസ്ഥാനമാണ് കേരളമെന്നും കോടതി പറഞ്ഞു .നഗ്നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും .ക്ഷേത്രങ്ങളിലും ഇതര ആരാധനാലയങ്ങളിലും ഉള്ള വിഗ്രഹങ്ങളിലെ മാറിടങ്ങൾ ദർശിക്കുമ്പോൾ ലൈംഗികത അല്ല ദൈവികതയാണ് പ്രതിഫലിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു . സമൂഹം ധാർമികമായി തെറ്റെന്നു കരുതുന്നത് നിയമപരമായി കുറ്റകരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിൻറെ ധാർമികതയോ, ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമല്ലെന്നും കോടതി വിലയിരുത്തി. സ്ത്രീ പുരുഷ വിവേചനത്തിൽ സമൂഹത്തിന്റെ ഇരട്ട താപ്‌ തുറന്നു കാട്ടുവാനാണ് വിഡിയോയിലൂടെ ശ്രമിച്ചതെന്നും സ്വന്തം മാതാവിനെതിരെ കുട്ടികളെ നിയമ നടപടികൾക്ക് ഉപയോഗിക്കുന്നത് അനുവദിക്കാൻ ആവില്ലെന്നും കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us