പാർട്ടി ഒറ്റക്കെട്ടാണ്; ഞാൻ പിന്നിൽ നിന്നും കുത്തുകയോ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ചെയ്യില്ല ഡികെ ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കടുത്ത പിടിവലിക്കിടയിൽ, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ഡൽഹിയിലേക്ക് പോയി, സംസ്ഥാനത്ത് സർക്കാർ രൂപീകരണ വിഷയം പാർട്ടി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കമുള്ള അദ്ദേഹത്തെയും സിദ്ധരാമയ്യയെയും കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച വൈകുന്നേരം ശിവകുമാർ ദേശീയ തലസ്ഥാനത്തേക്കുള്ള സന്ദർശനം ആദ്യം റദ്ദാക്കിയിരുന്നു. പാർട്ടി ഒറ്റക്കെട്ടാണെന്നും ആരെയും ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യതലസ്ഥാനത്തേക്ക് പുറപ്പെടുന്നതിന് മുമ്പ് ശിവകുമാർ പറഞ്ഞു. Bengaluru: Ours is a united house, our number…

Read More

തന്റെ 61-ാം ജന്മദിനം പ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിനുശേഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാർ തന്റെ 61-ാം ജന്മദിനം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആഘോഷിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടും പോകാത്തത് ജന്മദിനമായതുകൊണ്ടാണെന്നാണ് ശിവകുമാർ തിങ്കളാഴ്ച രാവിലെ പറഞ്ഞത്. കർണാടക ജനത തനിക്ക് സമ്മാനിച്ച 135 സീറ്റുകൾ എന്റെ ജന്മദിന സമ്മാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1962 മെയ് 15 നാണ് അദ്ദേഹം ജനിച്ചത്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഐടിയുടെയും ഇഡിയുടെയും എല്ലാ ഉപദ്രവങ്ങളും ഉണ്ടായിരുന്നിട്ടും, കർണാടകയിലെ…

Read More

കെആർപുരം– വൈറ്റ്ഫീൽഡ് മെട്രോ ഫീഡർ സർവീസ് ആരംഭിച്ചില്ല; യാത്രാക്ലേശം നേരിട്ട് യാത്രക്കാർ

ബെംഗളൂരു: കെആർപുരം– വൈറ്റ്ഫീൽഡ് മെട്രോ സർവീസ് ആരംഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള മെട്രോ ഫീഡർ സർവീസുകൾ ആരംഭിച്ചില്ല.13.5 കിലോമീറ്റർ ദൂരം വരുന്ന കെആർ പുരം–വൈറ്റ്ഫീൽഡ് മെട്രോയിൽ പ്രതിദിനം 30,000–45,000 പേരാണ് യാത്ര ചെയ്യുന്നത് അതിനാൽ, നഗരപ്രാന്തപ്രദേശങ്ങളിലേക്ക് യാത്രാക്ലേശം രൂക്ഷമാണ്. കെആർ പുരം, ബയ്യപ്പനഹള്ളി സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ഫീഡർ സർവീസ് മാത്രമാണ് നിലവിൽ ഓടുന്നത്. വൈറ്റ്ഫീൽഡ്, ചന്നസന്ദ്ര, പട്ടാന്തൂർ അഗ്രഹാര, ഹൂഡി, ഗരുഡാചർ പാളയ, സിംഗായനപാളയ എന്നിവിടങ്ങളിൽ നിന്ന് ഫീഡർ സർവീസുകൾ ആരംഭിക്കാൻ ആവശ്യമായ റൂട്ട് സർവേ ഉൾപ്പെടെ ബിഎംടിസി പൂർത്തിയാക്കിയിരുന്നെങ്കിലും സർവീസുകൾ തുടങ്ങിയില്ല.…

Read More

തിരഞ്ഞെടുപ്പിലെ തോൽവി: ആർ.എസ്.എസ് ആസ്ഥാനത്ത് ചർച്ച നടത്തി ബൊമ്മെ

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം കാവല്‍ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കര്‍ണാടക ആർ.എസ്.എസ്. ആസ്ഥാനമായ കേശവ ക്യപയിലെത്തി നേതാക്കളുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുമാണ് ചർച്ച നടത്തിയത്. വരുംദിവസങ്ങളിൽ സംസ്ഥാനപ്രസിഡന്റ് നളിൻകുമാർ കട്ടീലും ആർ.എസ്.എസ്. നേതാക്കളുമായി ചർച്ച നടത്തുമെന്ന് ബൊമ്മെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പി.യുടെ പരാജയത്തിന്റെ കാരണമറിയാൻ മൊത്തത്തിലുള്ള ഫലവും മണ്ഡലംതിരിച്ചുള്ള കണക്കുകളും പരിശോധിക്കുമെന്ന് ബൊമ്മെ പറഞ്ഞു.

Read More

തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഡികെ ശിവകുമാർ: 

ഡൽഹി : കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാട് കടുപ്പിച്ച് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. ഇന്ന് ദില്ലിയിൽ നടക്കുന്ന ചർച്ചകൾ നിർണായകമാണ്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതാക്കളുമായി ചർച്ച നടത്തും. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു. നിയമസഭാ കക്ഷി യോഗത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയെന്നാണ് പരാതി. സിദ്ധരാമയ്യയുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. ശിവകുമാറിന്റെ ആവശ്യങ്ങൾ…

Read More

പാക് അനുകൂല മുദ്രാവാക്യം: കേസ് എടുത്ത് പോലീസ് വീഡിയോ വ്യാജമെന്ന് കോൺഗ്രസ്

ബെംഗളൂരു : കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനത്തിനിടെ പ്രവർത്തകർ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്ന സംഭവത്തിൽ പോലീസ് സ്വമേധയാ കേസ് എടുത്തു. എന്നാല്‍ ആരോപണം നിഷേധിച്ച് കോൺഗ്രസ് എം.എൽ.എ. ആസിഫ് സേട്ട് രംഗത്തെത്തി.വോട്ടെണ്ണൽ നടന്ന 13-ന് വൈകീട്ട് ബെലഗാവിയിൽ നടന്ന വിജയാഹ്ലാദമെന്ന നിലയിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവീഡിയോയാണ് എന്നും മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ വീഡിയോയിൽ ശബ്ദശകലം കൂട്ടിച്ചേർത്തതാണെന്നും അദ്ദേഹം ആരോപിച്ചു. തെറ്റിദ്ധാരണയുണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരേ പോലീസിൽ പരാതി നൽകിയെന്ന് ആസിഫ് സേട്ട് പറഞ്ഞു.

Read More

‘കോൺഗ്രസ് അധികാരത്തിൽ വന്നു ഇനി വൈദ്യുതി ബില്ലടക്കില്ലന്ന് ഗ്രാമീണര്‍

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ച് അതിന്റെ ഉറപ്പ് നടപ്പാക്കുന്നതിന് മുമ്പുതന്നെ, ഇനിമുതൽ വൈദ്യുതി ബില്ലടയ്‌ക്കില്ലെന്നതിനാൽ മീറ്റർ റീഡിംഗ് എടുക്കാൻ വീടുകളിലെത്തരുതെന്ന് ചിത്രദുർഗ ജില്ലയിലെ ജാളികട്ടെ ഗ്രാമത്തിലെ ജനങ്ങൾ ബെസ്‌കോം മീറ്റർ റീഡർക്ക് മുന്നറിയിപ്പ് നൽകി. ഇപ്പോൾ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നു, ഞങ്ങൾ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ പോകുന്നില്ലന്നും ജനങ്ങൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ് എന്നും ജനങ്ങൾ മീറ്റർ റീഡറോട് പറഞ്ഞു, ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുന്നത് വരെ ബില്ലടയ്‌ക്കണമെന്ന് മീറ്റർ റീഡർ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജാളികട്ടെ…

Read More

കന്നട രാഷ്ട്രീയത്തിലെ പടക്കുതിര: പ്രിയപ്പെട്ടവരുടെ സ്വന്തം സിദ്ധുവിനെ പറ്റി കൂടുതൽ അറിയാം

sidharamayya sidh

കന്നട രാഷ്ട്രീയത്തിലെ പടക്കുതിര.പ്രിയപ്പെട്ടവരുടെ സ്വന്തം സിദ്ധു.കര്‍ണാടക ജനത എന്നും തോളിലേറ്റിയ ജനകീയ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോള്‍ കെട്ട്‌പോയ കനലെന്ന് പരിഹസിച്ചവര്‍ക്ക് ഇനി ശബ്ദമില്ല. മൈസൂരു ജില്ലയിലെ സിദ്ധരാമനഹുണ്ടി എന്ന വിദൂര ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ സിദ്ധരാമെ ഗൗഡയുടെയും ബോറമ്മയുടെയും മകനായി ജനിച്ച 31 കാരന്റെ രാഷ്ട്രീയ പ്രവേശനം കന്നട ജനതയുടെ ഹൃദയത്തിലേക്കുള്ള വഴി കൂടിയായിരുന്നു.പത്ത് വയസു വരെ വിദ്യാഭ്യാസം നേടാനാകാത്ത സിദ്ധു പിന്നീട് രചിച്ചത് ചരിത്രം.അഭിഭാഷകനായിരുന്ന നഞ്ചുണ്ട സ്വാമിയുടെ കീഴില്‍ പ്രാക്ടീസിനെത്തിയതായിരുന്നു വഴിത്തിരിവായത്. 1978 ല്‍ മെസൂര്‍ താലൂക്കിലേക്ക് മത്സരിക്കാന്‍ സ്വാമി ആശ്യപ്പെടുകയും…

Read More

യുവതിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്തയാൾ അറസ്റ്റിൽ

dating app sex chat police arrest

തൃശൂർ: യുവതിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്തയാൾ അറസ്റ്റിൽ. തൃശ്ശൂര്‍ എരുമപ്പെട്ടി സ്വദേശി 33 വയസുള്ള സെബിയെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ നഗ്ന ചിത്രങ്ങൾ ഈ ആപ്പിൽ ഷെയർ ചെയ്തതായി ഇയാളുടെ ഫോൺ പരിശോധിച്ചതില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അസിസ്റ്റൻ്റ് കമ്മീഷണർ ടി.എസ് ഷിനോജിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത കോണ്‍ഗ്രസ്,85 എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്ക്കുള്ളപ്പോള്‍ 45 എംഎല്‍എമാരാണ് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്.വിമത നീക്കത്തിനില്ലെന്ന് പറഞ്ഞ് ഡികെ ശിവകുമാര്‍ രംഗത്ത് വന്നതോടെ ഇനി അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഡി.കെയെ അനുനയിപ്പിക്കാന്‍ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.ഉപമുഖ്യമന്ത്രി പദത്തിന് മുതിര്‍ന്ന നേതാവ് എംബി പാട്ടീല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം…

Read More
Click Here to Follow Us