ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുന്ന മകൻ വിജയേന്ദ്ര കുറഞ്ഞത് 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബുധനാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ട് രേഖപ്പെടുത്താൻ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ പോളിംഗ് ബൂത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സർക്കാർ രൂപീകരിക്കാനും അധികാരം നിലനിർത്താനും ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നേടുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
“ഞങ്ങൾ 125-ലധികം സീറ്റുകൾ നേടി കേവല ഭൂരിപക്ഷം നേടും. അതിൽ യാതൊരു സംശയവുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനം നടത്തിയപ്പോൾ ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നത് എന്നും യെഡിയൂരപ്പ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അത് മനസ്സിൽ വെച്ചാണ് കർണാടകയിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ ഈ തെരഞ്ഞെടുപ്പിൽ വിജയേന്ദ്ര 40,000ൽ അധികം വോട്ടുകൾക്ക് വിജയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ജനതാദളിന്റെ (സെക്കുലർ) സുധാകർ ഷെട്ടിയും കോൺഗ്രസിന്റെ ജിബി മലതേഷുമാണ് വിജയേന്ദ്രയ്ക്കെതിരെ മത്സരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.