കർണാടകയുടെ വികസനത്തിന് കോൺഗ്രസ്സ് അധികാരത്തിൽ വരണം: മീനാക്ഷി ബയരെ ഗൗഡ

കർണാടകയിൽ സാധാരണ ജനങ്ങൾക്ക്‌ പ്രയോജനപരമായ പദ്ധതികൾ നടപ്പിലാക്കുവാൻ കോൺഗ്രസ്സ് അധികാരത്തിൽ വരണം . കോൺഗ്രസ്സ് സർക്കാരുടെ ഭരണത്തിൽ മാത്രമേ സാധാരണക്കാരന് ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകു . ഇ രാജ്യത്തിൻറെ വികസനത്തിൽ മുഖ്യ പങ്കുവഹിച്ചത് കോൺഗ്രസ്സ് സർക്കാരുകളാണ് . അഴിമതിയും സ്വജനപക്ഷപാദവും മൂലം ജനകീയ പദ്ധതികൾ ഒന്നും തന്നെ നടത്താൻ സാധിക്കാത്ത ബി ജെ പി സർക്കാരിനെ താഴെയിറക്കുവാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്ന് കർണാടക മലയാളി കോൺഗ്രസ്സ് ബട്രയനാപുര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി

കൃഷ്ണബയരെ ഗൗഡയുടെ തിരഞ്ഞെടുപ്പ് പ്രചരണം ഉൽഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ്സ് നേതാവ് മീനാക്ഷി ബയരെ ഗൗഡ പറഞ്ഞു . കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ യോഗത്തിനു അധ്യക്ഷത വഹിച്ചു . ബാംഗ്ലൂർ നോർത്ത് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി സുനിൽ കുട്ടൻകേരിൽ കെ എം സി സംസ്ഥാന ഭാരവാഹികളായ അരുൺ കുമാർ , ഡാനി ജോൺ , ബിജു പ്ലാച്ചേരിൽ , ഉണ്ണികൃഷ്ണൻ , സിബി പയ്യപ്പള്ളി , സജു ജോൺ , ജേക്കബ് മാത്യു , സുധീന്ദ്രൻ , രാജു ഇ കെ , ജിബി കെ ആർ നായർ , ഷാജു , റോബി, ആഷ്‌ലി , ചെന്താമരാക്ഷൻ , ലിജോ , ശിവൻ എന്നിവർ സംസാരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us