ഉത്തർപ്രദേശ്: മുന്‍ എംപി ആത്തിക് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ യുപിയില്‍ നിരോധനാജ്ഞ. അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ച് സര്‍ക്കാര്‍.
സംഭവത്തിൽ മൂന്ന് പേര് കസ്റ്റഡിയില്‍ ഉണ്ട്. 17 പൊലീസുകാര്‍ക്ക് സസ്പെന്ഷന്. യുപിയില്‍ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉമേഷ് പാല് കൊലപാതകക്കേസിലെ പ്രതിയും സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയുമായ അത്തിഖ് അഹമ്മദ് ആണ്കൊ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രി 10.30ഓടെ പ്രയാഗ് രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് നടുറോഡില്‍ വെച്ച് വെടിയറ്റത്. സഹോദരന് അഷ്റഫ് അഹ്മദും കൊല്ലപ്പെട്ടു. പൊലീസ് കൂടെയുണ്ടായിരിക്കെ പുറത്തുനിന്നെത്തിയ ഒരു സംഘം അത്തിഖിനും സഹോദരനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പൊലീസിനൊപ്പം നടന്നുവരവെ ഇരുവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വെടിയേറ്റത്. സംഭവ സ്ഥലത്തു വച്ചുതന്നെ ഇരുവരും മരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം മകന് ആസാദ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനെതിരെ യു.പിയില്‍ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് പിതാവും പിതൃസഹോദരനും കൊല്ലപ്പെടുന്നത്. ഉമേഷ് പാലിനെ വെടിവച്ച് കൊന്ന കേസിലെ പ്രതികളാണ് ഇവര്‍. വ്യാഴാഴ്ച മകനേയും സഹായിയേയുമാണ് യു.പി പൊലീസ് വധിച്ചത്. ഏറ്റുമുട്ടലില്‍ ആണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് യു.പി പൊലീസ് വാദം.
2005ല്‍ ബിഎസ്പി നിയമസഭാംഗം രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്നു ഉമേശ്പാലും രണ്ട് സുരക്ഷാഗാഡുകളും ഫെബ്രുവരി 24ന് പ്രയാഗ് രാജില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അതീഖ് അഹമ്മദും മകനും ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മകന് ആസാദും പിതാവ് അത്തിഖും അടക്കം നാല് പേര് കൊല്ലപ്പെടുകയായിരുന്നു. മകന് കൊല്ലപ്പെട്ടതിന് പിന്നാലെ താനും കൊല്ലപ്പെട്ടേക്കാമെന്ന് അത്തിഖ് അഹമ്മദ് പറഞ്ഞിരുന്നു. പ്രതികള്‍ക്ക് സുരക്ഷയൊരുക്കാത്ത യു.പി പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.