നഗരത്തിൽ ഭക്ഷണവിതരണത്തിന് സ്വന്തമായി ആപ്പ് തുടങ്ങാൻ ഒരുങ്ങി ഹോട്ടലുടമകളുടെ സംഘടന

ബെംഗളൂരു: പ്രമുഖ ഭക്ഷണവിതരണ ആപ്പുകൾക്ക് സമാനമായി സ്വന്തംനിലയിൽ ആപ്പ് തുടങ്ങാൻ നഗരത്തിലെ ഹോട്ടലുടമകളുടെ സംഘടന. നിലവിൽ 18 മുതൽ 24 ശതമാനം വരെ കമ്മിഷനാണ് വൻകിട ആപ്പുകൾ ഹോട്ടലുടമകളിൽനിന്ന് ഈടാക്കുന്നത്.ഇതിന് തടയിടുകയാണ് പുതിയ ആപ്പുകൊണ്ട് ലക്ഷ്യമിടുന്നത്. ആപ്പ് യാഥാർഥ്യമാകുന്നതോടെ കുറഞ്ഞനിരക്കിൽ ഭക്ഷണമെത്തിക്കാൻ കഴിയുമെന്നാണ് ഹോട്ടലുടമകളുടെ പ്രതീക്ഷ.

ഒരുമാസത്തിനുള്ളിൽ സംവിധാനം നിലവിൽവരുമെന്ന് ബൃഹത്ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ ( ബി.ബി.എച്ച്.എ.) ഭാരവാഹികൾ അറിയിച്ചു. ആപ്പുകളിലൂടെ ഭക്ഷണംവാങ്ങുമ്പോൾ വലിയ തുക ഈടാക്കുന്നുവെന്ന് പരാതികളുണ്ട്.എന്നാൽ ഹോട്ടൽ നടത്തിപ്പുകാർക്ക് ഇത്തരം കച്ചവടത്തിൽനിന്ന് കാര്യമായ ലാഭമുണ്ടാകുന്നില്ലെന്നും ആപ്പുകളാണ് കമ്മിഷൻ ഇനത്തിൽ തുക പിടിക്കുന്നതെന്നുമാണ് കച്ചവടക്കാരുടെ വാദം.

വിലവർധിക്കുമ്പോൾ ചെറുകിടഹോട്ടലുകളിൽനിന്ന് ഭക്ഷണം വാങ്ങാനും മടിക്കുകയാണ്. രണ്ടുവർഷം മുമ്പും സ്വന്തം ആപ്പ് തുടങ്ങാൻ ഹോട്ടൽ ഉടമകൾ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം ഉൾപ്പെടെയുള്ള പ്രതിസന്ധിയെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us