ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ ( വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ ആരംഭിച്ചു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു.വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ അധ്യക്ഷനായിരുന്നു.
സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി പ്രസംഗിച്ചു.
ബ്രദർ.സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിച്ചു.
ഇന്ന് ( വെള്ളി) രാവിലെ മുതൽ വിവിധ ക്ലാസുകൾ ക്യാമ്പ്ഫയർ, , കൗൺസിലിംഗ് സെക്ഷൻ ധ്യാനയോഗങ്ങൾ, മിഷൻ ചലഞ്ച് തുടങ്ങി വിവിധ പരിപാടികൾ നടക്കും.
വൈകിട്ട് പൊതുസമ്മേളനത്തിൽ ഡോ.ബെന്നിസൻ മത്തായി വചന പ്രഭാഷണം നടത്തും.
സമാപന ദിവസമായ ശനിയാഴ്ച രാവിലെ ഡോ.ഇടി ചെറിയ നൈനാൻ ( ബെംഗളൂരു) മുഖ്യ പ്രഭാഷണം നടത്തും.
“Metanoia” ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക ” എന്നതാണ് ചിന്താവിഷയം. ക്യാംപിൽ ഉണ്ടായിരിക്കും.സൺഡേ സ്കൂൾ കുട്ടികൾക്കായി പ്രത്യേക പരിപാടികളും ക്രമികരിച്ചിട്ടുണ്ട്. വൈ പി ഇ, സൺഡേസ്കൂൾ സ്റ്റേറ്റ് തലത്തിലുള്ള താലന്ത് പരിശോധനയും ക്യാമ്പിനോട് അനുബന്ധിച്ചു നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സെക്രട്ടറി ബ്രദർ.ലിജോ ജോർജ്, ട്രഷറർ ബ്രദർ.സൂരജ് കെ.എസ്, പബ്ലിസിറ്റി കൺവീനേഴ്സ് ബ്രദർ.ജെസ്വിൻ ഷാജി, ബ്രദർ.ജോസ് വി.ജോസഫ് എന്നിവർ നേതൃത്വം നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.