തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ത്തു. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. കേസിൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും ഇഡി തന്നെ തെറ്റായി പ്രതി ചേർക്കുകയായിരുന്നെന്നും ശിവശങ്കര്‍ വാദത്തിനിടെ കോടതിയില്‍ വ്യക്തമാക്കി. ഒന്‍പത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ പറഞ്ഞു. ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കോഴയിടപാടില്‍ പങ്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്.
Read MoreMonth: March 2023
ഇടുക്കി അണക്കെട്ടില്‍ ക്രമാതീതമായി താഴ്ന്ന് ജലനിരപ്പ്
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയുടെ കുറവാണുളളത്. ജലനിരപ്പ് കുറഞ്ഞതോടെ രണ്ടു മാസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 2376.24 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 71 ശതമാനം ജലം അണക്കെട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 49.50 ശതമാനത്തോളം മാത്രമാണ്. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തേണ്ടിവരും. ഇത് കടുത്ത് വൈദ്യുത പ്രതിസന്ധിയ്ക്കും കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ്…
Read Moreഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
ഡൽഹി: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 109 റണ്‍സിന് മറുപടിയായി ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ആറ് റണ്‍സോടെ കാമറൂണ്‍ ഗ്രീനും ഏഴ് റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സോകംബുമാണ് ഓസ്‌ട്രേലിയയ്ക്കായി ക്രീസില്‍. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയക്ക് 47 റണ്‍സിന്റെ നിര്‍ണായക…
Read Moreഅദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി വിധി ഇന്ന്
അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി വിധി ഇന്ന്. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിലെ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. സമിതിക്ക് നേതൃത്വം നല്‍കുന്ന വിരമിച്ച സുപ്രീംകോടതി ജഡ്ജിയെയും മറ്റ് അംഗങ്ങളെയും കോടതി ഇന്ന് പ്രഖ്യാപിക്കും. സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ നല്‍കിയ പേരുകള്‍ സ്വീകരിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Moreഹലാൽ നിക്ഷേപ പദ്ധതി തട്ടിപ്പ്; ഇഡി കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: ഹലാൽ നിക്ഷേപ പദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിച്ച കേസിൽ ഇൻജാസ് ഇന്റർനാഷണലിനും അതിന്റെ പങ്കാളികളായ മിസ്ബാഹുദ്ദീൻ എസ്, സുഹൈൽ അഹമ്മദ് ഷെരീഫിനും എതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാർച്ച് 1 ബുധനാഴ്ച അറിയിച്ചു. സ്ഥാപനം വാഗ്ദാനം ചെയ്ത പദ്ധതിയിൽ ഉയർന്ന വരുമാനം പ്രതികൾ വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, നിക്ഷേപകർ നിക്ഷേപിച്ച പ്രധാന തുക തിരികെ നൽകുന്നതിൽ പോലും അവർ പരാജയപ്പെട്ടു. ഇൻജാസ് ഇന്റർനാഷണലിനും അതുമായി ബന്ധപ്പെട്ട ഗ്രൂപ്പിനുമെതിരെ ബെംഗളൂരുവിലെ വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ…
Read Moreസർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ ബാധിച്ച് ആരോഗ്യ വിഭാഗം
ബെംഗളൂരു: സംസ്ഥാനത്തിലെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് മാർച്ച് ഒന്നിന്റെ ആദ്യ പകുതിയിൽ ആരോഗ്യ സേവനങ്ങളെയും ഭാഗികമായി ബാധിച്ചു . കർണാടക സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെജിഎംഒഎ) സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിലെ എല്ലാ അത്യാഹിത കേസുകളിലും ഡോക്ടർമാർ പങ്കെടുത്തെങ്കിലും സമരസൂചികമെന്നോണം അവർ കറുത്ത ബാഡ്ജ് ധരിച്ചിരുന്നു. ജനറൽ ആശുപത്രികളിലെ ചില ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളിലെ ജീവനക്കാർ ഡ്യൂട്ടിക്ക് എത്താത്തതിനാൽ സ്തംഭിച്ചു. എന്നിരുന്നാലും, വാണി വിലാസ് മെറ്റേണിറ്റി ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോ യൂറോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ആശുപത്രികളിലെ സേവനങ്ങളെ സമരം ബാധിച്ചില്ല. സമരം…
Read Moreവൈറ്റ്ഫീൽഡിന്റെ മെട്രോ സ്വപ്നം തൊട്ടരികെ; സി.എം.ആർ.എസ് അനുമതി ലഭിച്ചു
ബെംഗളൂരു: ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ നഗരത്തിന്റെ കിഴക്കൻ പ്രദേശമായ വൈറ്റ്ഫീൽഡിൽ മെട്രോ സേവനം നൽകുന്ന 13.71 കിലോമീറ്റർ പാതയ്ക്ക് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) അനുമതി ലഭിച്ചതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ചൊവ്വാഴ്ച അറിയിച്ചു. കുറച്ച് നിരീക്ഷണങ്ങളോടെ” സിഎംആർഎസ് ( CMRS ) നിന്ന് അനുമതി ലഭിച്ചതായി ബിഎംആർസിഎൽ ( BMRCL ) ബോസ് അഞ്ജും പർവേസ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തീയതി അന്തിമമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിഎംആർഎസ് എന്തെങ്കിലും ശുപാർശകൾ നൽകിയാൽ അത്…
Read Moreസർക്കാർ ജീവനക്കാരുടെ സമരം പിൻവലിച്ചു
ബെംഗളൂരു: ബുധനാഴ്ച അനിശ്ചിതകാല സമരം ആരംഭിച്ച കർണാടക സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ 17% ഇടക്കാലാശ്വാസം വാഗ്ദാനം ചെയ്ത് മണിക്കൂറുകൾക്കകം സമരം പിൻവലിച്ചു. പണിമുടക്ക് പിൻവലിച്ചതായി കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സിഎസ് ഷഡാക്ഷരി അറിയിച്ചു. തുടർന്ന് ഉടൻ ജോലിയിൽ ഹാജരാകാൻ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ ആവശ്യാനുസരണം ദേശീയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒപിഎസ്) പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന…
Read Moreസുമലത ബിജെപി യിലേക്കോ? പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ സുമലത ബിജെപിയിൽ ചേരുമെന്ന് പ്രചാരണം
ബെംഗളൂരു: ചലച്ചിത്ര താരവും മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11നു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയിൽ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം, സുമലത ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബിജെപി പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാൻ സുമലത തയ്യാറായില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് എം.എ.മദൻകുമാർ അഭ്യൂഹം തള്ളി. ഇത് വെറും പ്രചാരണം മാത്രമാണെന്നും വലിയ നേതാക്കൾ മണ്ഡ്യ സന്ദർശിക്കുമ്പോഴൊക്കെ സുമലതയുടെ ബിജെപി പ്രവേശന കഥകൾ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും മദൻകുമാർ പറഞ്ഞു.
Read Moreബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മലബാറില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ആറ് വരി പ്രധാന ഹൈവേയും ഇരുവശത്തുമായി രണ്ട് വരി സര്‍വീസ് റോഡുകളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ബെംഗളൂരുവില്‍…
Read More