ബെംഗളൂരു: മയക്കുമരുന്ന് കേസുകളില്‍ കേന്ദ്രം നേരിട്ടിപെടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
മയക്കുമരുന്ന് കടത്തിന്റെ പ്രശ്നം സംസ്ഥാനവുമായോ കേന്ദ്രവുമായോ മാത്രം ബന്ധപ്പെട്ടതല്ല. ദേശീയ പ്രശ്നമാണ്.അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ ദേശീയവും ഏകീകൃതവുമാകണം അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കേസുകള്‍ കേന്ദ്ര നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ നേരിട്ടറിയിക്കാന്‍ സംവിധാനം ഉണ്ടാകുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഴുവന്‍ ശൃംഖലയെയും തകര്‍ക്കാന്‍, മയക്കുമരുന്ന് കേസുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് വിമുക്തഭാരതം എന്ന ലക്ഷ്യം നേടാന്‍ മയക്കു മരുന്നിനെതിരെ സീറോ ടോളറന്‍സ് നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്. മയക്കുമരുന്ന് വിരുദ്ധ നടപടികളില്‍ ത്രിതല സമീപനമാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ത്രിതല സമീപനത്തില്‍ സ്ഥാപന ഘടനകളെ ശക്തിപ്പെടുത്തല്‍, മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും ശാക്തീകരണം, അവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തല്‍, ബോധവല്‍ക്കരണ കാമ്പയിന് ആരംഭിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. അമിത് ഷാ പറഞ്ഞു.
രാജ്യത്ത് നിന്ന് മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണത്തിന്റെ നാല് തൂണുകള്‍ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു: മയക്കുമരുന്ന് കണ്ടെത്തല്‍, നെറ്റ് വര്‍ക്ക് നശിപ്പിക്കല്‍, കുറ്റവാളികളെ തടയല്‍, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവരെ പുനരധിവസിപ്പിക്കല് എന്നിവയാണവ. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക നടപടിയെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സഹകരണവും ഏകോപനവും സഹകരണവും വര്‍ധിപ്പിച്ച് ലഹരിവിമുക്ത ഇന്ത്യയാക്കാന്‍ എല്ലാ വകുപ്പുകളും ഏജന്‍സികളും മുന്നോട്ട് പോകണം. തീരദേശ സുരക്ഷയിലും കടല്‍ പാതകളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തക്കന് കടല്‍ പാതയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.