യുക്രൈന് യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. വെള്ളിയാഴ്ച്ച പുറത്തിയ പ്രസ്താവനയിലാണ് കോടതി പുടിന് യുദ്ധത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
യുക്രൈനില്‍ താമസിക്കുന്ന കുട്ടികളെ റഷ്യയിലേക്ക് അനധികൃതമായി നാടുകടത്തിയതില്‍ പുടിന് പങ്കുണ്ടെന്ന് സംശയിക്കു്നനതായി കോടതി പ്രസ്താവനയിറക്കി. പുടിനെ കൂടാതെ റഷ്യയിലെ ബാലാവകാശ കമ്മീഷന്റെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണറായ മരിയ അലക്സിയക്കെതിരെയും വാറണ്ട് നാല്‍കിയിട്ടുണ്ട്.അതേസമയം അയല്‍രാജ്യമായ യുക്രെയ്നില്‍ ഒരു വര്‍ഷത്തെ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യം അതിക്രമങ്ങള്‍ നടത്തിയെന്ന ആരോപണം രാജ്യം ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്.
യുദ്ധത്തില്‍ രാജ്യത്തിന്റെ 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന് നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കിയുടെ ഉപദേശകന് മിഖാലിയോ പൊഡോലിയാക് ആണ് യുക്രെയ്നുണ്ടായ സൈനിക നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. യുദ്ധം രൂക്ഷമായിരിക്കെ രാജ്യത്ത് ദിവസവും 100നും 200നും ഇടയില്‍ സൈനികര്‍ കൊല്ലപ്പെട്ട ദിവസങ്ങളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വ്യക്തമാക്കുന്നു. ജൂണിലും ദിനംപ്രതി കൊല്ലപ്പെടുന്ന സൈനികരുടെ കണക്കുകള്‍ യുക്രെയ്ന് പുറത്തുവിട്ടിരുന്നു.
റഷ്യ-യുക്രെയ്ന് യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വിശദീകരിക്കുന്നു . 10,000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും മിഖാലിയോ വ്യക്തമാക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.