ബെംഗളൂരു: വേനൽചൂട് കടുത്തതിന് പിന്നാലെ റോഡരികിലെ മാലിന്യങ്ങൾ കത്തിച്ചുള്ള പുക മലിനീകരണം നഗര ജീവിതം ദുസ്സഹകുന്നു. റോഡരികിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയാണ് കത്തിക്കുന്നത്. രൂക്ഷഗന്ധവും പുകയും മണിക്കൂറോളം അന്തരീക്ഷത്തിൽ തങ്ങിനിൽകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നവരിൽ നിന്നും 1000 രൂപ പിഴയടക്കാനുള്ള ബി ബി എം ടി നടപടികൾ പേരിലൊതുങ്ങിയതും സ്ഥിതി രൂക്ഷമാക്കി. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ മാലിന്യം റോഡരികിൽ കൂട്ടിയിട്ട കത്തിക്കുന്നതും സ്ഥിരംകാഴ്ചയാണ്
ചൂട് കൂടിയതോടെ നഗരത്തിൽ പ്രതിദിനം 10 – 15 വരെ തീപിടുത്തങ്ങൾ പതിവായെന്ന് അഗ്നിശമന സേന കണക്കുകൾ പറയുന്നു.