ബെംഗളൂരു : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശ്ശികയുള്ളവർക്ക് 50 ശതമാനം ഇളവ് അനുവദിച്ചതിന് പിന്നാലെ 33 ലക്ഷം രൂപ പിഴയടച്ച് ബി.എം.ടി.സി. നിലവിൽ ബി.എം.ടി.സി. സിഗ്നൽ മറികടന്നതിനും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നിർത്തിയതിനുമുള്ള പിഴയാണ് ബസുകൾക്ക് ലഭിച്ചതിലേറെയും.
ഇനിമുതൽ പിഴവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ ഡ്രൈവർമാർക്ക് കർശനനിർദേശം നൽകി. എന്നാൽ അടച്ച തുക നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ശമ്പളത്തിൽ നിന്ന് തന്നെ ഈടാക്കും. അതേസമയം, ഡ്രൈവർമാരുടെ ശമ്പളത്തിൽനിന്ന് പിഴയടച്ചതുക പിടിച്ചതിനെതിരേ ഒരു വിഭാഗം ഡ്രൈവർമാർ രംഗത്തെത്തി.
ബി.എം.ടി.സി. ബസുകൾ അതിവേഗത്തിൽ സഞ്ചരിക്കുന്നെന്നും അപകടങ്ങളുണ്ടാക്കുന്നുവെന്നും നേരത്തേ പരാതികൾ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ അപകടകരമായി ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കെതിരേ ദൃശ്യങ്ങൾ സഹിതം പരാതി നൽകാൻ പ്രത്യേക സംവിധാനം ബി.എം.ടി.സി. ഒരുക്കി.ഒട്ടേറെ പരാതികളാണ് ഇതോടെ അധികൃതർക്ക് ലഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.