ബെംഗളൂരു: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബെംഗളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക.
- സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത പ്രവർത്തി പരിചയം ആവശ്യമില്ല.
പ്ലാസ്റ്റിക് സർജറി / കാർഡിയാക്/ കാർഡിയാക് സർജറി/ എമർജൻസി/ ജനറൽ പീഡിയാട്രിക്/ ICU/ NICU/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓർത്തോപീഡിക്സ് / PICU/ പീഡിയാട്രിക് ER എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ്.
- നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി.
മുതിർന്നവർക്കുള്ള ER, AKU, CCU, ക്ലിനിക്കൽ ഇൻസ്ട്രക്ടർ, മെച്ചപ്പെടുത്തൽ (നഴ്സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ICU), ലേബർ & ഡെലിവറി, മെറ്റേണിറ്റി ER, മെറ്റേണിറ്റി ജനറൽ, മെഡിക്കൽ & സർജിക്കൽ, മെഡിക്കൽ & സർജിക്കൽ ടവർ, NICU, ഓപ്പറേഷൻ തിയേറ്റർ (OT/OR ), പീഡിയാട്രിക് ഇആർ, പീഡിയാട്രിക് ജനറൽ, പിഐസിയു, വൂണ്ട് ടീം, മാനുവൽ ഹാൻഡ്ലിംഗ്, IV ടീം എന്നീ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവുകൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ www.norkaroots.org , www.nifl.norkaroots.org എന്നീ വെസൈറ്റുകളിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന അപേക്ഷിക്കാവുന്നതാണ്. ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (JPG ഫോർമാറ്റ് ) എന്നിവ ലിങ്കിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ അറിയിക്കുന്നതാണ്. മാർച്ച് 11 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്നും നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
സംശയനിവാരണത്തിന് നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങൾ ലഭിക്കുന്നതാണ്. നോർക്ക റൂട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്സിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതാണ്.
നന്ദി: റീസ രഞ്ജിത് എൻ.ആർ.കെ. ഡെവലൊപ്മെന്റ് ഓഫീസർ നോർക്ക – റൂട്സ് സാറ്റലൈറ്റ് ഓഫീസ് (A Government of Kerala Undertaking) F-09, ജെം പ്ലാസ ഇൻഫന്ററി റോഡ്, ശിവാജി നഗർ ബെംഗളൂരു – 560 001
ഫോൺ : 080-25585090
മൊബൈൽ : 9483275823
https://www.norkaroots.org