ബെംഗളൂരു: മംഗളൂരു സുള്ള്യയിലെ യുവമോർച്ചാപ്രവർത്തകനായ പ്രവീൺ നെട്ടാരു കൊലക്കേസിൽ കുടകിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് നേതാവിനെ ബെംഗളൂരുവിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. എം.എച്ച്. തുഫൈലിനെയാണ് ശനിയാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് അറസ്റ്റു ചെയ്തത്. കൊലനടന്നശേഷം തുഫൈൽ ഒളിവിൽപ്പോയി. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ. അഞ്ചുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ജൂലായ് 26-നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. 20 പേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരേ ജനുവരിയിൽ എൻ.ഐ.എ. കോടതിയിൽ കുറ്റപത്രം നൽകി. പോപ്പുലർഫ്രണ്ട് രൂപം നൽകിയ സർവീസ് ടീം എന്നു വിളിക്കുന്ന കില്ലർ സ്ക്വാഡാണ് കൊലനടത്തിയതെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്. പ്രതികളിൽ 14 പേരെ നേരത്തേ അറസ്റ്റുചെയ്തു. തുഫൈൽ ഉൾപ്പെടെ ബാക്കിയുള്ളവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു.
മുസ്തഫ പായിചാർ, കെ.എ. മസൂദ്, കൊഡജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർസിദ്ദിഖ്, എം.ആർ. ഉമ്മർഫാറൂഖ് എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. മുഹമ്മദ് ഷിയാബ്, അബ്ദുൽബഷീർ, റിയാസ്, എം. നൗഫൽ, കെ. ഇസ്മായിൽ ഷാഫി, കെ. മുഹമ്മദ് ഇഖ്ബാൽ, എം. ഷഹീദ്, ജി. മുഹമ്മദ് ഷഫീഖ്, സി.എ. അബ്ദുൽ കബീർ, മുഹമ്മദ് ഇബ്രാഹിം ഷാ, വൈ. സൈനുൽ ആബിദ്, ഷെയ്ഖ് സദ്ദാംഹുസൈൻ, എ. സക്കീർ, എൻ. അബ്ദുൽ ഹാരിസ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.