ഒഡീഷ: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഇന്നിറങ്ങും മഹാരാഷ്ട്രയാണ് എതിരാളി. കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് പകല്‍ മൂന്നിനാണ് നിര്‍ണായകപോരാട്ടം. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ജയം അനിവാര്യം. തോല്‍വിയോ സമനിലയോ പുറത്തേക്കുള്ള വഴികാട്ടും. ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ചാമ്പ്യന്‍മാര്‍ നാലാംസ്ഥാനത്താണ്. ഗോവയോട് ജയിച്ചപ്പോള്‍ അവസാന കളിയില്‍ കര്‍ണാടകയോട് തോറ്റു.നാല് പോയിന്റുള്ള ഒഡിഷ, പഞ്ചാബ്, കര്‍ണാടക ടീമുകളാണ് കേരളത്തിന് മുന്നിലുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഗ്രൂപ്പില്‍നിന്ന് സെമിയിലേക്ക് യോഗ്യത നേടുക. ശേഷിക്കുന്ന മൂന്നിലും ജയിച്ചാല്‍ കേരളം അവസാന നാലുറപ്പിക്കും. മറിച്ചായാല്‍ തിരിച്ചടിയാകും. മഹാരാഷ്ട്രയ്ക്കുപുറമെ ഒഡിഷയുമായും പഞ്ചാബുമായുമാണ്…
Read MoreMonth: February 2023
പാതിരാവരെ നീളുന്ന ആഘോഷങ്ങൾ; പ്രണയദിനത്തിന് ഒരുങ്ങി നഗരം
ബെംഗളൂരു: വാലന്റൈൻസ് ഡേയ് ആഘോഷിക്കുന്നതിനായി ഒരുങ്ങി നഗരം . കേക്കുകൾ, ചോക്ലേറ്റുകൾ, മറ്റ് ഹാംപറുകൾ എന്നിവ ഉൾപ്പെടുന്ന ഇഷ്‌ടാനുസൃതമാക്കിയ സമ്മാനങ്ങൾക്ക് ഉയർന്ന ഡിമാൻഡാണ് ഉള്ളത്. അതുകൊണ്ടുതന്നെ പ്രണയദിനത്തിൽ മികച്ച ബിസിനസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെസ്റ്റോറന്റുകൾ, പൂക്കച്ചവടക്കാരും സമ്മാനക്കാരും. ചില റെസ്റ്റോറന്റുകൾ പ്രത്യേക വാലന്റൈൻസ് ഡേ മെനു വരെ തയ്യാറാക്കിയിട്ടുണ്ട്. . പൂക്കച്ചവടക്കാർ ആകട്ടേ പൂക്കളും പ്രത്യേക സമ്മാന ഹാമ്പറുകളും സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. ഹോട്ടലുകളും പബ്ബ്കളും പ്രണയിക്കുന്നവർക്കായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പാതിരാവ് വരെ നീളുന്ന ഡി.ജെ പാർട്ടികളിൽ പ്രണയിതാക്കൾക്ക് സൗജന്യ പ്രേവേശനവും അനുവദിച്ചിട്ടുണ്ട്.…
Read Moreമെട്രോ തൂണുകൾ നഗരറോഡുകളിൽ ഇനി വെളിച്ചം പരത്തും
ബെംഗളൂരു: നഗരറോഡുകളിൽ വെളിച്ചം വിതറാൻ മെട്രോ തൂണുകളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നു. ഔട്ടർ റിങ് റോഡിലെ തൂണുകളിലാണ് ആദ്യം ലൈറ്റുകൾ സ്ഥാപിക്കുന്നത്. മെട്രോ നിർമാണ പ്രവൃത്തികളുടെ ഭാഗമായി വിളക്ക് കാലുകൾ മാറ്റി സ്ഥാപിച്ചതോടെ പലയിടത്തും രാത്രിയിൽ വെളിച്ചമില്ലാത്തത് കൊണ്ടുതന്നെ നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു അതിൽ കൂടുതലും മെട്രോ തൂണുകളിൽ ഇടിച്ചുള്ള അപകടങ്ങളാണ് നടന്നിരുന്നത്. ഇതിന് പരിഹാരമായാണ് തൂണുകളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത്. നഗരത്തിലെ കൂടുതൽ ഇടങ്ങളിൽ സമാനമായ രീതിയിൽ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ബിഎംആർസി അറിയിച്ചു. രണ്ടാം ഘട്ടത്തിലെ മെട്രോ സ്റ്റേഷനുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന…
Read Moreകെആർപുരം–വൈറ്റ്‌ഫീൽഡ് മെട്രോ പാത; സുരക്ഷാ പരിശോധന 20ന്
ബെംഗളൂരു: നമ്മ മെട്രോയുടെ പരീക്ഷണ ഓട്ടം നടക്കുന്ന കെആർപുരം–വൈറ്റ്‌ഫീൽഡ് പാതയിൽ റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധന 20ന് നടക്കും. കമ്മിഷണറാണ് പാതയ്ക്ക് അന്തിമ സുരക്ഷാ അനുമതി നൽകേണ്ടത്. വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് മാർച്ച് 15ന് ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കമ്മിഷണർക്കു മുൻപാകെ രേഖകൾ സമർപ്പിക്കുന്ന നടപടി ആരംഭിച്ചതായി ബിഎംആർസി അറിയിച്ചു. നേരത്തേ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയായിരുന്നു. അടുത്ത ആഴ്ച ഇതു 90 കിലോമീറ്ററായി ഉയർത്തും. പാത മാർച്ചിൽ തന്നെ ആരംഭിക്കുമെന്ന് ഗവർണർ താവർചന്ദ് ഗെലോട്ട് നയപ്രഖ്യാപന പ്രസംഗത്തിൽ…
Read Moreരോമാഞ്ചം ഒടിടിയിൽ ഉടൻ
സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടിയിലേക്ക്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. മാർച്ച് രണ്ടാം വാരത്തോടെ ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 2023 ഫെബ്രുവരി 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രോമാഞ്ചം. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സൗബിൻ സാഹിറിനെ കൂടാതെ അർജുൻ അശോകനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Read Moreപ്രണയദിനത്തിൽ സമ്മാനങ്ങൾ വിൽക്കുന്നതും നൽകുന്നതും നിരോധിക്കണം; സംഘപരിവാർ
ബെംഗളൂരു: പ്രണയ ദിനത്തില്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കുന്നതും കൈമാറുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. എല്ലാ വ്യാപാര സ്ഥാപനങ്ങളോടും പ്രത്യേകിച്ച് മംഗളൂരുവിലെ ഗിഫ്റ്റ് സെന്ററുകളോടും പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു. ‘പ്രണയ ദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കരുത്. തനത് സംസ്കാരത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ . എന്നാല്‍ യുവാക്കള്‍ പാശ്ചാത്യ സംസ്കാരത്തില്‍ സ്വാധീനം ചെലുത്തുന്നു. പ്രണയദിനത്തിന്റെ പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.’ നവീന്‍ മുഡുഷെഡ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രണയ ദിനാഘോഷങ്ങള്‍…
Read Moreപ്രധാന മന്ത്രിക്കൊപ്പം വിരുന്നിൽ കന്നഡ സൂപ്പർ താരങ്ങളും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കന്നഡ സിനിമാതാരങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തിൽ എത്തിയതാണ് പ്രധാനമന്ത്രി. ബെംഗളൂരു രാജ്ഭവനിൽ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ യഷ്, റിഷഭ് ഷെട്ടി എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഐഇൻഫ്ലവൻസർമാരും പങ്കെടുത്തു. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാറും പ്രധാനമന്ത്രിയെക്കാണാൻ എത്തിയിരുന്നു. ഇവർക്ക് പുറമെ ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും വിരുന്നിനെത്തി. കർണാടകയുടെ സംസ്‌കാരം, സിനിമ തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ…
Read Moreഒരു കുടുംബത്തിലെ 2 പേരെ കടുവ ആക്രമിച്ചു കൊന്നു
ബെംഗളൂരു: കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ ഒരു കുടുംബത്തിലെ 2 പേർ കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ഹുൻസൂർ സ്വദേശി ചേതൻ ഇയാളുടെ ബന്ധു രാജു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനെയും അച്ഛൻ മധുവിനെയും കടുവ ആക്രമിച്ചത്. മധു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ വ്യാപക പ്രതിഷേധം ഉയരുകയാണ് . പ്രതിഷേധത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി. കടുവയെ പിടികൂടാനായി അഞ്ച് ആനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
Read Moreബാഡ്മിന്റൺ ചാംപ്യൻഷിപ് നടത്തി
ബെംഗളൂരു: സെന്റ് അൽഫോൻസാ ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 സെന്റ് അൽഫോൻസാ ഫൊറോന ചർച്ച് സുൽത്താൻപാളയ പിതൃവേദി സംഘടിപ്പിച്ച എസ്എബിസി രൂപതാതല ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 ഫെബ്രുവരി 11 -12 തിയ്യതികളിൽ നടന്നു, പല ഇടവകളിൽ നിന്നായി 27 ടീമുകൾ പങ്കെടുത്തു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും സാന്തോം ചർച് ഹുളി മാവ് സ്വന്തമാക്കി, രണ്ടാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് തോമസ് ചർച് ധർമ്മരാം ചർച്ച് സ്വന്തമാക്കി, മൂന്നാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് നോർബട്ടന്‍ കസവനഹള്ളി…
Read Moreനാഗർഹോളെ വനത്തിലൂടെ കടന്നു പോകുന്ന മലയാളി വാഹന യാത്രക്കാരിൽ നിന്ന് പ്രത്യേക പിരിവ് നടത്തുന്നതായി പരാതി
ബെംഗളൂരു: മൈസൂരു വിരാജ്‌പേട്ട് പാതയിലെ നാഗർഹോളെ വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ മലയാളി വാഹനയാത്രക്കാരിൽ നിന്ന് വനംവകുപ്പ് പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്. കേരളത്തിലേക്കുള്ള പ്രധാനപാതയായ ഇവിടെ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പണംപിരിക്കാൻ തുടങ്ങിയത്. മൈസൂരു കഴിഞ്ഞ് ഹുൻസൂരിനുശേഷം വനം തുടങ്ങുന്ന ഭാഗത്തെ അനെചൗക്കൂർ ഗേറ്റിൽനിന്നാണ് പണപ്പിരിവ്. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങൾക്ക് 20 രൂപയും ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. ‘പ്രവേശന നിരക്ക്’ എന്നപേരിലാണ് പണം പിരിക്കുന്നത്. ഇതുവരെയില്ലാത്ത പുതിയരീതി കൊണ്ടുവന്നതിന്റെ കാരണം വ്യക്തമാക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. കർണാടക…
Read More