ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറെ ദില്ലി പോലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ആണ് ഇയാൾ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി…
Read MoreMonth: February 2023
എൽടിടിഇ നേതാവ് പ്രഭാകരൻ മരിച്ചിട്ടില്ല ; പി നെടുമാരൻ
ചെന്നൈ: എൽടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവർത്തകനായ നെടുമാരൻ. തമിഴ് വംശത്തിൻറെ മോചനം സംബന്ധിച്ച് പുതിയൊരു പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും നെടുമാരൻ പറഞ്ഞു. തഞ്ചാവൂരിൽ വാർത്താസമ്മേളനത്തിലാണ് നെടുമാരൻ ഈ വെളിപ്പെടുത്തൽ നടത്തിയത് . ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയും ആഗോളസാഹചര്യവും രാജപക്സ കുടുംബ അധികാരത്തിൽ നിന്നും പുറത്തായതും എൽടിടിഇ നേതാവായ പ്രഭാകരന് പുറത്തുവരാൻ പ്രേരണ നൽകുന്ന സാഹചര്യമാണ്. ലോകത്തുള്ള മുഴുവൻ തമിഴ് ജനതയും പ്രഭാകരന് പിന്തുണ നൽകണമെന്നും നെടുമാരൻ ആവശ്യപ്പെട്ടു. വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തൻറെ കുടുംബം പ്രഭാകരനുമായി…
Read Moreഎയ്റോ ഇന്ത്യയെ പ്രശംസിച്ച് ബസവരാജ് ബൊമ്മെ
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ 2023-ന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എല്ലാ വര്‍ഷവും ആതിഥേയത്വം വഹിക്കുന്നത് കര്‍ണാടകയ്‌ക്ക് ഒരു ശീലമായിരിക്കുന്നു. പ്രതിരോധ, വ്യോമയാന മേഖലകളില്‍ ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണ് എയ്‌റോ ഇന്ത്യ പരിപാടിയെന്നും ബൊമ്മൈ പറഞ്ഞു. വിമാനത്തിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഭാഗങ്ങളും ബെംഗളൂരു നിര്‍മ്മിക്കുന്നു. അതിനാല്‍ ബെംഗളൂരുവില്‍ ഇന്ത്യക്കായി സ്വന്തം വിമാനം നിര്‍മ്മിക്കുന്ന ദിവസം വിദൂരമാകരുത് എന്നതാണ് എന്റെ സ്വപ്‌നമെന്ന് ബൊമ്മെ കൂട്ടിച്ചേർത്തു.
Read Moreടയർ പൊട്ടി, സർവീസ് നിർത്തി വച്ച് എയർ ഏഷ്യ
ബെംഗളൂരു: എയർ ഏഷ്യ വിമാനത്തിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു. ഞായറാഴ്‌ച ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്റെ ടയറാണ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌ത് പൂനെയിൽ വിമാനമിറങ്ങിയിരുന്നു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടയറിൻറെ കഷണങ്ങൾ ലഭിച്ചു. ഇതിനിടെ പൂനെയിലെത്തിയ വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മൂന്നാം നമ്പർ ടയറിൻറെ വശത്തായി പൊട്ടൽ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വിമാനത്തിന്റെ തുടർന്നുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ ഉത്തരവിടുകയായിരുന്നു.
Read Moreദിൽ വാലെ ദുൽഹനിയ ലേ ജായേംഗെ വീണ്ടും തിയേറ്ററുകളിലേക്ക്
മുംബൈ: ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിയറ്ററിലോടിയ ചിത്രമാണ് ദിൽ വാലേ ദുൽഹനിയ ലേ ജായേംഗെ. ഇപ്പോഴും മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാനും കജോളും തകർത്തഭിനയിച്ച ആ ചിത്രം വീണ്ടും തിയറ്ററിൽ കാണാനുള്ള അവസരമൊരുങ്ങുന്നു. ഈ പ്രണയദിനത്തിൽ , ഫെബ്രുവരി പതിനാലിനു, നാളെ ദിൽ വാലേ ദുൽഹനിയ ലേ ജായേംഗെ വീണ്ടും റിലീസ് ചെയ്യും. തിരുവനന്തപുരമടക്കമുള്ള മുപ്പത്തേഴ് നഗരങ്ങളിൽ ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. പാൻ ഇന്ത്യൻ റിലീസാണു ലക്ഷ്യമിടുന്നതെന്നു…
Read Moreസന്തോഷ് ട്രോഫി, കേരളത്തിനു കർണാടകയോട് തോൽവി
ബെംഗളൂരു: സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻമാരായ കേരളത്തെ തോൽപ്പിച്ച് കർണാടക . മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം കർണാടകയോട് തോൽവി ഏറ്റുവാങ്ങിയത്. 20-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ് കർണാടകയുടെ അഭിഷേക് ശങ്കർ വലയിലാക്കുകയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും പ്രതിരോധം കടന്ന് ഗോൾ കണ്ടെത്താൻ കർണാടക കേരളത്തെ അനുവദിച്ചില്ല. നിരവധി തവണ മികച്ച അവസരങ്ങൾ കേരളത്തിനു മുന്നിൽ തുറന്നുവന്നു. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. തോൽവിയോടെ ഗ്രൂപ്പ് ‘എ’യിൽ കർണാടക ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കേരളം…
Read Moreകേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബെംഗളൂരു എഫ് സി ആരാധകരും ഏറ്റുമുട്ടി
ബെംഗളൂരു: കണ്ഠിരവയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ക്ലബും ബെംഗളൂരു എഫ് സിയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ഇരു ക്ലബിന്റെ ആരാധകർ തമ്മിൽ സംഘർഷം നടന്നു. അംഗത്വത്തിൽ നോർത്ത് ലോവർ സ്റ്റാൻഡിലും നോർത്ത് അപ്പർ സ്റ്റാൻഡിലും ആണ് സംഘർഷം ഉണ്ടായത്. ബെംഗളൂരു എഫ് സി ആരാധകരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തല്ലുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ ബെംഗളൂരു എഫ് സി ആരാധകർ ഇത് ബെംഗളൂരു സിറ്റി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് അവർ അറിയിച്ചു.…
Read Moreനടി രാഖി സാവന്തിന്റെ ഭർത്താവിനെതിരെ ബലാത്സംഗ കേസ്
ബെംഗളൂരു: നടി രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയൻ യുവതി. മൈസൂരു വിവിപുരം പോലീസ് ആണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുൻപാണ് രാഖിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദിൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്നും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രാഖിയുടെ പരാതിയിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് ആദിൽ ഖാനെതിരെ പുതിയ കേസ്. മൈസൂരുവിൽ വച്ച് വിവാഹ വാഗ്ധാനം നൽകിയെന്നും പിന്നീട് വാക്ക് പിൻവലിച്ചുമെന്നാണ് യുവതിയുടെ പരാതി.
Read Moreമുഖ്യമന്ത്രിയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ
ബെംഗളൂരു: പുതുതായി നിർമ്മിച്ച ബെംഗളൂരു- മൈസുരു എക്‌സ്‌പ്രസ്സ് പത്തുവരി പാതയാണെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ. നാലുവരി മാഞ്ഞുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പുതിയ എക്‌സ്‌പ്രസ്സ് വേക്ക് അടിയിലൂടെ വന്ദേഭാരത് എക്‌സ്‌പ്രസ്സ് ട്രെയിൻ കടന്നുപോകുന്ന ആകാശ ദൃശ്യം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച്, അതിന് അടിക്കുറിപ്പ് നൽകിയതാണ് പരിഹാസത്തിന് കാരണമായത്. പത്ത് വരി ബെംഗളൂരു- മൈസൂർ എക്‌സ്‌പ്രസ്സ്, തൊട്ടടുത്ത് വന്ദേഭാരത് എക്‌സ്‌പ്രസ്സും, എന്തൊരു കാഴ്ച എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. കർണാടകയിലെ ലോകോത്തര പശ്ചാത്തല സൗകര്യവും അഭൂതപൂർവ വളർച്ചയുമാണ് ഈ…
Read Moreബെംഗളൂരു- എറണാകുളം ഇന്റർസിറ്റി വഴി തിരിച്ചുവിടും
ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു-എറണാകുളം-കെ.എസ്.ആർ ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ വിമാനത്താവളം അറിയിച്ചു. ബെംഗളൂരു – ഹൊസൂർ പാതയിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഈ മാറ്റം. കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ പതിവ് ഷെഡ്യൂൾ പ്രകാരമുള്ള കാർമലാരം, ഹൊസൂർ, ധർമപുരി തുടങ്ങിയ സ്റ്റോപ്പുകൾ ഒഴിവാക്കും. ഹൊസൂർ-സേലം പാതക്കുപകരം കെ.ആർ പുരം- ബംഗാർപേട്ട്- സേലം പാതയിലൂടെയാണ് സർവിസ് നടത്തുക. ബംഗളൂരു കന്റോൺമെന്റ് കഴിഞ്ഞാൽ പിന്നീട് സേലത്തു സ്റ്റോപ്പുണ്ടാവുകയുള്ളൂ എന്ന് അറിയിച്ചു.
Read More