ബെംഗളൂരു: ബിജെപി നേതാക്കളുടെ ഷൂ നക്കിയെങ്കില്‍ താന്‍ ബാങ്ക് അകൗണ്ട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നുവെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു. തനിക്ക് രാഷ്ട്രീയം കളിക്കാന്‍ അറിയില്ല. ചങ്ക് ഇതാ പറിച്ചു കാണിക്കാം. ബിജെപിയുടെ കപട ഹിന്ദുത്വത്തില്‍ വീണുപോയി. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ഏറെയും ബിജെപി സര്‍കാര്‍ ചുമത്തിയതാണ്. മന്ത്രി സുനില്‍ കുമാറിന്റെ സിറ്റിംഗ് സീറ്റായ കാര്‍ക്കള മണ്ഡലത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല. വിജയിക്കും…
Read MoreMonth: February 2023
“ചൂലാണ് പരിഹാരം”; ആംആദ്മിയുടെ യാത്ര നാളെ നഗരത്തിൽ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കമിട്ട് ആംആദ്മി പാർട്ടിയുടെ “ചൂലാണ് പരിഹാരം” യാത്ര നാളെ ബെംഗളൂരുവിൽ നടക്കും. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന യാത്ര ഫ്രീഡം പാർക്കിൽ സമാപിക്കും. ജനങ്ങളുടെ അടിസ്ഥാന വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ ആംആദ്മി പാർട്ടി മാത്രമാണുള്ളതെന്ന സന്ദേശമാണു യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് വർക്കിങ് പ്രസിഡന്റ് മോഹൻ ദേശായി പറഞ്ഞു.
Read Moreതൃശൂര്‍ പൂരം കൂടുതല്‍ പ്രൗഢിയോടെ വിപുലമായി നടത്തും; മന്ത്രി കെ.രാജന്‍
തൃശൂര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്തുന്ന പൂരമെന്ന നിലയില്‍ അതിനെ കൂടുതല്‍ സുരക്ഷിതവും ആകര്‍ഷകമാക്കണമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പൂരം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കണം. ഇതിന്‍റെ ഭാഗമായി സ്വരാജ് റൗണ്ടിലെ ഏതൊക്കെ കെട്ടിടങ്ങളില്‍ ആളുകള്‍ക്ക് കയറിനില്‍ക്കാനാവും എന്നതിനെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂരത്തിന് മുമ്പ് സാധ്യമാവുന്ന രീതിയില്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. പൂരത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കി പഴുതടച്ച സജ്ജീകരണങ്ങളൊരുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുവരണമെന്ന് മന്ത്രി…
Read Moreജീവനക്കാരുടെ അനാസ്ഥ; ആശുപത്രിയ്ക്ക് പുറത്ത് പ്രസവിച്ച് യുവതി
ബെംഗളൂരു : തോട്ടംതൊഴിലാളിയായ യുവതി ആശുപത്രിക്ക് പുറത്തെ മൈതാനത്ത് കുഞ്ഞിന് ജന്മംനൽകി. കുടക് വീരാജ്പേട്ട് താലൂക്കിലെ സിദ്ധപുരിലാണ് സംഭവം. സംഗീതയെന്ന യുവതിയ്ക്ക് പ്രസവവേദന ഉണ്ടായതോടെയാണ് യുവതിയും ഭർത്താവും കുടുംബാംഗങ്ങളും രാവിലെ ആറിന് സിദ്ധപുർ സർക്കാർ ആശുപത്രിയിലെത്തിയത്. യുവതി ജോലിചെയ്യുന്ന തോട്ടത്തിന്റെ ഉടമസ്ഥൻ സുബ്രമണിയും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയുടെ വാതിൽക്കലെത്തി അരമണിക്കൂറോളം വിളിച്ചിട്ടും ജീവനക്കാർ പുറത്തുവന്നില്ലെന്ന് സുബ്രമണി പറയുന്നു. തുടർന്ന് സുബ്രമണി ആശുപത്രിയിലെ വാച്ച്മാനെ കണ്ടെത്തി വിവരമറിയിച്ചിട്ടും നഴ്സുമാരെ വിളിക്കാൻ വാച്ച്മാൻ തയ്യാറായില്ല. ഇതിനിടെ പ്രസവവേദന കൂടിയതോടെ കുടുംബാംഗങ്ങളുടെ സഹായത്തോടെ ആശുപത്രിക്ക് സമീപത്തെ മൈതാനത്തുവെച്ച് യുവതി കുഞ്ഞിന്…
Read Moreതുര്‍ക്കി സിറിയ ഭൂകമ്പം; 37,000 കടന്ന് മരണം
ഇസ്താന്‍ബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി രണ്ട് അതിര്‍ത്തി ക്രോസിംഗുകള്‍ കൂടി തുറക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്മതിച്ചതായി യുഎന്‍ മേധാവി അറിയിച്ചു. ക്രോസിംഗ് പോയിന്റുകള്‍ തുറക്കുന്നത് പ്രവേശനം സുഗമമാക്കുകയും കൂടുതല്‍ സഹായം വേഗത്തില്‍ എത്തിക്കാനും സാധിക്കും. കഠിനമായ ശൈത്യം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകെണ്ട് ഇരിക്കുകയാണ്. കോളറ പോലുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നത് ദുരന്ത പ്രദേശത്ത് കൂടുതല്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുനന്ടെന്നും റിപ്പോർട്ടുകൾ.
Read Moreനഗരത്തിൽ സാനിറ്ററി മാലിന്യ സംസ്കരണം; 3 പുതിയ പ്ലാന്റുകളുമായി ബിബിഎംപി
ബെംഗളൂരു: നഗരത്തിൽ സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ 3 പ്ലാന്റുകൾ സ്ഥാപിക്കാൻ ബിബിഎംപി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരമാണ് 21.15 കോടിരൂപ ചെലവഴിച്ച് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. 10 ടൺ വീതം മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. 6 മാസത്തിനുള്ളിൽ പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കും. നാപ്കിനുകൾ ഡയപ്പറുകൾ എന്നിവയാണ് സാനിറ്ററി മാലിന്യങ്ങളിൽ കുമി ഞ്ഞുകൂടുന്നത്. നിലവിൽ ഖരമാലിന്യങ്ങൾക്കൊപ്പമാണു സാനിറ്ററി മാലിന്യങ്ങളും ശേഖരിക്കുന്നത്.ഖരമാലിന്യ പ്ലാന്റുകളിൽ ഇവ കത്തിക്കുമ്പോൾ ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളാണ് നേരിടുന്നത്.
Read Moreവീടുകളിൽ നിന്നും മാലിന്യം വേർതിരിച്ചിടാൻ ഇനി വേറെ നിറത്തിലുള്ള വീപ്പ
ബെംഗളൂരു: പ്ലാന്റുകൾ വരുന്നതിനൊപ്പം വീടുകളിൽ നിന്നും സാനിറ്ററി മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് ലിമിറ്റഡ് ചീഫ് എഞ്ചിനീയർ പരമേശ്വരയ്യ അറിയിച്ചു. ഇതിനായി മഞ്ഞ നിറത്തിലുള്ള വീപ്പകൾ സ്ഥാപിക്കും. പ്രതിദിനം 60 മെട്രിക് ടൺ വരെ സാനിറ്ററി മാലിന്യങ്ങളാണ് സംസ്‌കാരണ കേന്ദ്രത്തിലെത്തുന്നത്. ഇൻസിനറേറ്ററുകളിൽ 300 ഡിഗ്രിയിൽ കൂടുതൽ ചൂട് കടത്തിവിട്ടാണ് സാനിറ്ററി മാലിന്യം സംസ്കരിക്കുക
Read Moreനഗരത്തിൽ ബസ് റൂട്ടും സമയവും അറിയിക്കാൻ എൽ.ഇ.ഡി ബോർഡുകൾ ഉടൻ
ബെംഗളൂരു: ബസ് ടെർമിനുകളിലും ഷെൽട്ടറുകളിലും ബസിന്റെ സമയവും റൂട്ടും അറിയാൻ എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.എം.ടി.സി. 2 മാസത്തിനുളിൽ 500 ഇടങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുമെന്ന് ഡയറക്ടർ എ.വി. സൂര്യ സെൻ അറിയിച്ചു. മെജസ്റ്റിക്, ശിവാജിനഗർ, ജയനഗർ, കെങ്കേരി, ബനശങ്കരി, കോറമംഗല, യശ്വന്തപുര, വിജയനഗർ, ഡൊംലൂര്‍, വൈറ്റ്ഫീൽഡ്, ബന്നാർഘട്ടെ, ബി.എം.ടി.സി ലേഔട്ട് എന്നിവിടങ്ങളിൽ ഉൾപ്പെടെ നഗരത്തിൽ വ്യാപകമായി പദ്ധതി നടപ്പിലാക്കും. പദ്ധതി വർഷണങ്ങളായി ബി.എം.ടി.സിയുടെ പരിഗണനയിലുണ്ടെങ്കിലും ബി.ബി.എം.പി അനുവാദം അനുവാദം നൽകാതിരുന്നതാണ് പദ്ധതി വൈകാൻ കാരണം.
Read Moreതമിഴ്നാട് കനിഞ്ഞാൽ നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് ബസ് സർവീസ് പദ്ധതിയുമായി കർണാടക ആർ.ടി.സി
ബെംഗളൂരു: തമിഴ്‌നാടിന്റെ അനുമതി ലഭിച്ചാൽ ബംഗളുരുവിൽ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കുന്നതോടെ സർവീസ് ആരംഭിക്കുവാൻ ആകും. ഇതിനുള്ള അപേക്ഷ തമിഴ്‌നാടിന് നേരെത്തെ കൈമാറിയിരുന്നു. നിലവിൽ എറണാകുളം, ആലപ്പുഴ വഴി ഒരു എ.സി മുല്റ്റി ആക്സിസ് ബസാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത്. കർണാടക ആർ.ടി.സി.യുടെ പുതിയ 20 മുല്റ്റി ആക്സിസ് സ്ലീപ്പർ ബസ് സർവീസുകൾ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും തിരുവനന്തപുരം, എറണാകുളം, തൃശൂർ, എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ…
Read Moreവീടുകളിൽ നിന്നും മാലിന്യം വേർതിരിച്ചിടാൻ ഇനി വേറെ നിറത്തിലുള്ള വീപ്പ
ബെംഗളൂരു: പ്ലാന്റുകൾ വരുന്നതിനൊപ്പം വീടുകളിൽ നിന്നും സാനിറ്ററി മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് ലിമിറ്റഡ് ചീഫ് എഞ്ചിനീയർ പരമേശ്വരയ്യ അറിയിച്ചു. ഇതിനായി മഞ്ഞ നിറത്തിലുള്ള വീപ്പകൾ സ്ഥാപിക്കും. പ്രതിദിനം 60 മെട്രിക് ടൺ വരെ സാനിറ്ററി മാലിന്യങ്ങളാണ് സംസ്‌കാരണ കേന്ദ്രത്തിലെത്തുന്നത്. ഇൻസിനറേറ്ററുകളിൽ 300 ഡിഗ്രിയിൽ കൂടുതൽ ചൂട് കടത്തിവിട്ടാണ് സാനിറ്ററി മാലിന്യം സംസ്കരിക്കുക
Read More