ഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിന്‍ രാജമുണ്ട്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ കയറി മധ്യവയസ്കന് ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതിനെ തുടര്‍ന്നത് യാത്രചെയ്യേണ്ടിവന്നത് വന്നത് 159 കിലോമീറ്റര്‍
ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതോടെ അദ്ദേഹത്തിന് പിന്നീട് ഡോര്‍ തുറക്കാനും ഇറങ്ങാനും സാധിച്ചില്ല. ഇതോടെ അടുത്ത സ്റ്റേഷന് എത്തുന്നത് വരെ ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നു. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്ക് ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ ആണ് മധ്യവയസ്കൻ കുടുങ്ങിയത്
The uncle boarded the Vande Bharat train at Rajamundry station to take a photo from inside, forgetting to get off the train. The automatic system locked the doors as soon as the train started moving. The TC says the next station is Vijayawada.
pic.twitter.com/dhfJ73LKkp— Dal Baati Churma Rajasthani Surma (@Dal_Bati_Curma) January 17, 2023
പിന്നീട് വിജയവാഡയില്‍ എത്തുന്നത് വരെ ഇയാള്‍ക്ക് ട്രെയിനില്‍ തന്നെ ഇരിക്കേണ്ടി വന്നു. ട്രെയിന്‍ വിജയവാഡയില്‍ എത്തിയ ശേഷം അവിടെ ഇറങ്ങി വീണ്ടും രാജമുണ്ട്രിയിലേക്ക് പോകുകയായിരുന്നു ഇയാള്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ജനുവരി 16 ന് ആണ് സംഭവം. രാജമുണ്ട്രി റെയില്‍വേ സ്റ്റേഷനില്‍ ഒരാള്‍ സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ കയറിയെന്നും ഡീബോര്‍ഡിംഗ് സമയത്ത് ഓട്ടോമാറ്റിക് ഡോറുകള്‍ അടഞ്ഞതിനാല്‍ അയാള്‍ ട്രെയിനുള്ളില്‍ അകപ്പെട്ടതായും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പി ആര് ഒ മാധ്യമങ്ങളോട് പറഞ്ഞു.
ഇയാളില്‍ നിന്ന് പിഴ ഈടാക്കിയിട്ടില്ല എന്നും എന്നാല്‍ വിജയവാഡയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. വിജയവാഡയില്‍ ഇറങ്ങിയ ഇയാള്‍ എങ്ങനെയാണ് രാജമുണ്ട്രിയിലേക്ക് മടങ്ങിയത് എന്ന് അറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ടി ടി ആറും യുവാവും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്തിനാണ് താങ്കള്‍ ചിത്രങ്ങള്‍ എടുക്കാന്‍ ട്രെയിനിനുള്ളില്‍ കയറിയത് എന്നും എന്താണ് ചെയ്തത് എന്നതിനെ കുറിച്ച് വല്ല ബോധ്യവും ഉണ്ടോ എന്നുമാണ് ടി ടി ആര് ഇയാളോട് ചോദിക്കുന്നത്. ഈ വാതില്‍ ഇനി തുറക്കാനാകില്ല എന്നും വിജയവാഡയിലാണ് അടുത്ത സ്റ്റോപ്പ് എന്നും അതുവരെ യാത്ര ആസ്വദിക്കുക എന്നുമാണ് ടി ടി ആര് ഇയാളോട് പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.